കേരളത്തില്‍ കോഴിക്കോട് ജില്ലയിലുണ്ടായ നിപ്പവൈറസ് ആക്രമണത്തിന്റെ അടിസ്ഥാനത്തില്‍ ഒരുക്കുന്ന വൈറസ് ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുകയാണ്. അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് തിരക്കഥ പൂര്‍ണ്ണമായെന്നും സിനിമ ഇപ്പോള്‍ പ്രീപ്രൊഡക്ഷന്‍ ജോലികളിലാണെന്നുമാണ് അറിയുന്നത്. അടുത്ത കാലത്ത് മലയാളസിനിമ കണ്ടതില്‍ വച്ചേറ്റവും വലിയ താരനിര തന്നെ വൈറസ് എന്ന ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
രേവതി, ടൊവിനോ തോമസ്, പാര്‍വ്വതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, സൗബിന്‍ ഷഹീര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. കാളിദാസ് ജയറാം ചിത്രത്തിലുണ്ടാകുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍, എന്നാല്‍ ഇപ്പോള്‍ ശ്രീനാഥ് ഭാസി കാളിദാസിനു പകരമെത്തുമെന്നാണ് അറിയുന്നത്. മുമ്പ് പറഞ്ഞ താരങ്ങളെ കൂടാതെ ഫഹദ് ഫാസില്‍ അതിഥി താരമായി ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ ഇത്രയധികം താരങ്ങളെത്തുന്നുവെന്നതിനെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു.
മുഹ്‌സിന്‍ പാറാരി, കെഎല്‍ 10 പാത്തു ഫെയിം, സുഹാസ്, ഷറഫു വരത്തന്‍ എഴുതിയവര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈറസ് ഒരു ആന്തോളജി സിനിമയല്ല, പകരം കേരളത്തില്‍ അവിടാവിടെ നിന്നുമുള്ള കഥകള്‍ സിനിമയിലുണ്ടാവും. സിനിമയില്‍ രേവതി ആരോഗ്യമന്ത്രി കെകെ ശൈലജയായാണ് എത്തുന്നത്. റിമ കല്ലിങ്കല്‍ അന്തരിച്ച നഴ്‌സ് ലിനി പുതുശ്ശേരിയാകുന്നു. ടൊവിനോ തോമസ് കോഴിക്കോട് കളക്ടര്‍ യുവി ജോസാകുന്നു.
സിനിമയുടെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് സിനിമാറ്റോഗ്രാഫര്‍ രാജീവ് രവി, സുഷിന്‍ ശ്യാം- സംഗീതം സൈജു ശ്രീധരന്‍, എഡിറ്റിംഗ് എന്നിവരുണ്ട്.