നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് മേനോന് സ്വന്തം തിരക്കഥയിലൊരുക്കിയ എന്റെ മെഴുതിരി അത്താഴങ്ങള്‍ തിയേറ്ററില്‍ പോസിറ്റീവ് റിവ്യൂയുമായി മുന്നേറുകയാണ്. അനൂപ് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുയാണ് സുഹൃത്തും പ്രിയപ്പെട്ട സംവിധായകനുമായ വി കെ പ്രകാശിനൊപ്പം മദ്രാസ് ലോഡ്ജിനുവേണ്ടി ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.
ഇരുവരും ചേര്‍ന്ന് ഒരുക്കിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാവില്ല ചിത്രം എന്നാണ് അറിയുന്നത്. സിനിമയുടെ കഥയും കഥാപാത്രങ്ങളുമെല്ലാം വ്യത്യസ്തമാവുമെന്നാണ് അറിയുന്നത്.
ട്രിവാന്‍ഡ്രം ലോഡ്ജില്‍ ജയസൂര്യ, ഹണി റോസ്, സൈജു കുറുപ്പ്, തെസ്നി ഖാന് എന്നിവരാണ് അനൂപ് മേനോനൊപ്പം അഭിനയിച്ചിരുന്നത്.