കിംഗ് ഫിഷില്‍ ദുര്‍ഗ കൃഷ്ണ അനൂപ് മേനോനൊപ്പം

NewsDesk
കിംഗ് ഫിഷില്‍ ദുര്‍ഗ കൃഷ്ണ അനൂപ് മേനോനൊപ്പം

മലയാളത്തില്‍ രണ്ട് ചിത്രമേ ചെയ്തുള്ളൂവെങ്കിലും നടി ദുര്‍ഗ കൃഷ്ണയ്ക്ക് മോളിവുഡില്‍ തിരക്കേറുകയാണ്. വിമാനം ,പ്രേതം 2 എന്നീ ചിത്രങ്ങള്‍ക്ക്് ശേഷം വി കെ പ്രകാശ് ഒരുക്കുന്ന കിംഗ് ഫിഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ , സംവിധായകനും നടനുമായ രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം എത്തുന്നു.


സണ്ണി വെയ്‌നിനൊപ്പം വൃത്തം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരമിപ്പോള്‍. കിംഗ് ഫിഷില്‍ കാളിന്ദി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇതിലേതെന്ന് താരം പറഞ്ഞു. 


റോയല്‍ ഫാമിലിയില്‍ നന്നുള്ള ഭാസ്‌കര വര്‍മ്മ എന്ന കഥാപാത്രമായാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തുന്നത്. ജനങ്ങള്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ വിളിക്കുന്ന നെയ്മീന്‍ ഭാസി എന്ന പേരില്‍ നിന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാളിന്ദി എന്ന കഥാപാത്രം ഭാസ്‌കര വര്‍മ്മയുടേയും അദ്ദേഹത്തിന്റെ അമ്മാവനായെത്തുന്ന രഞ്ജിത്തിന്റേയും കഥാപാത്രങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് സിനിമയില്‍. 


ജനുവരി 27ന് പത്തനംതിട്ടയില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കേരളം,ബംഗളൂരു, ദുബായ് എന്നിവിടങ്ങളീലായി ചിത്രീകരണം നടക്കും.

Durga krishna with Anoop menon in King fish

RECOMMENDED FOR YOU: