ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും തങ്ങളുടെ ചിത്രം പ്രേതത്തിന്റെ സ്വീക്കലുമായി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രേതം 2 ഒരു കോമഡി ചിത്രമായിരിക്കുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദുര്‍ഗ കൃഷ്ണ, സാനിയ അയ്യപ്പന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. ദുര്‍ഗ പൃഥ്വിരാജ് ചിത്രം വിമാനത്തിലും സാനിയ ക്വീന് എന്ന ചിത്രത്തിലുമാണ് മുമ്പുണ്ടായിരുന്നത്.
പ്രേതം 2016ലാണ് റിലീസ് ചെയതത്. ജയസൂര്യ, ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗ്ഗീസ്, പേര്‍ളി മാണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രുതി രാമചന്ദ്രന്‍, എന്നിവര്‍ പ്രധാനവേഷത്തിലെത്തി.
സ്വീക്കല്‍ ആദ്യസിനിമയില്‍ ജയസൂര്യ ചെയ്ത ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റിനെ ഫോക്കസ് ചെയ്തുള്ളതായിരിക്കും. ഡിസംബറില്‍ ചിത്രം തിയേറ്ററിലെത്തും.