ശ്യാമപ്രസാദും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു

NewsDesk
ശ്യാമപ്രസാദും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു

ശ്യാമപ്രസാദിന്റെ മണല്‍നഗരം എന്ന ടെലിസീരിയലിലൂടെയാണ് അനൂപ് മേനോന്‍ അഭിനയരംഗത്തേക്കെത്തിയത്. 2001 ലായിരുന്നു ഇത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അനൂപ് മേനോന്‍ ശ്യാമപ്രസാദിനൊപ്പമെത്തുന്നു അടുത്ത ചിത്രത്തില്‍.

ആദ്യമായി ശ്യാമപ്രസാദിനെ കണ്ട കാര്യവും അന്നവര്‍ സംസാരിച്ചതുമെല്ലാം താരം ഓര്‍ക്കുന്നുവെന്നും അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറഞ്ഞു.അനൂപിന്റെ എല്‍എല്‍ബി റിസല്‍റ്റ് വന്ന ദിവസമായിരുന്നു അത്. ആദ്യ സന്ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷം ശ്യാമപ്രസാദ് വിളിച്ച് തന്റെ അടുത്ത സീരിയല്‍ മണല്‍ നഗരത്തില്‍ ഒരു വേഷം അനൂപ്‌മേനോന് നല്‍കുകയായിരുന്നു. ശ്യാമപ്രസാദ് ആണ് അനൂപിനെ ആദ്യമായി ഡയറക്ട് ചെയ്തത്. 

Syamaprasad

ടെലി സീരിയലിനു ശേഷം രണ്ടുപേരും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം വരെ രണ്ടുപേര്‍ക്കും ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷമിറങ്ങിയ കരിങ്കുന്നം സിക്‌സസ് എന്ന സിനിമയിലാണ് പിന്നീട് ഇരുവരും ഒന്നിച്ചത്. 

ആദ്യസിനിമയ്ക്ക് ശേഷം ഇടക്കിടെ വിളിച്ച് തന്റെ അഭിനയം എത്രത്തോളം നന്നാവുന്നു എന്ന് അദ്ദേഹം പറയാറുണ്ട്. അടുത്ത ചിത്രത്തില്‍ ഒരു വേഷവും അദ്ദേഹം ഇപ്പോള്‍ നല്‍കി. ഒക്ടോബറോടെ ചിത്രീകരണം തുടങ്ങുമെന്നും താരം അറിയിച്ചു. 

ശ്യാമപ്രസാദിന്റേതായി ഈ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത് നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ഹേയ് ജൂഡ് എന്ന ചിത്രമാണ്.

Syamaprasad to direct Anoop Menon again

RECOMMENDED FOR YOU: