അനൂപ് മേനോന്‍ നടന്‍ എന്ന നിലയില്‍ മാത്രമല്ല, നല്ല തിരക്കഥാകൃത്തായും പേരെടുത്തതാണ് ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലൂടെ. സിനിമകള്‍ സാമ്പത്തികപരമായും ക്രിറ്റിക്കലിയും വിജയമായിരുന്നു. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ചിത്രത്തിന്റെ തിരക്കഥ അനൂപ് മേനോന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതനായ സൂരജ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്‍, മിയ, പുതുമുഖം ഹന്ന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തില്‍ അനൂപ് മേനോന്‍ ഷെഫ് ആയാണ് എത്തുന്നത്. മെഴുകുതിരി നിര്‍മ്മിക്കുന്ന ആളാണ് മിയയുടെ കഥാപാത്രം. നിറയെ ഗാനരംഗങ്ങളുള്ള പഴയകാല പ്രണയകഥയെന്ന രീതിയിലാണ് തിരക്കഥ ആരംഭിച്ചത്. അനൂപ് മേനോന്‍ പറഞ്ഞു. എം ജയചന്ദ്രന്‍ ചിത്രത്തിനുവേണ്ടി അഞ്ച് മെലഡി ട്രാക്കുകള്‍ ഒരുക്കിയിട്ടുണ്ട്. ഊട്ടിയില്‍ 60 ദിവസത്തെ ഷെഡ്യൂളിലാണ് ഗാനം ചിത്രീകരിച്ചത്.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതില്‍ മൂന്ന് സംവിധായകര്‍ അഭിനയിക്കുന്നുവെന്നതാണ്. ലാല്‍ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍. അലന്‍സിയര്‍ , ബൈജു എന്നിവര്‍ സപ്പോര്‍ട്ടിംഗ് റോളിലുണ്ട്.
അനൂപ് മേനോന്റെ അടുത്ത ചിത്രം കമല്‍ ഒരുക്കിയ ആമിയാണ്. മഞ്ജുവാര്യര്‍ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരി മാധവിക്കുട്ടിയാകുന്ന ചിത്രം.ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.