അനൂപ് മേനോന്‍റെ പത്മയാകുന്നത് സുരഭി ലക്ഷ്മി

NewsDesk
അനൂപ് മേനോന്‍റെ പത്മയാകുന്നത് സുരഭി ലക്ഷ്മി

പ്രശസ്ത നടന്‍ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'പത്മ'. പത്മ മുമ്പെ തന്നെ അനൂപ് മേനോൻ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സിനിമയിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത് ആരാണ് എന്ന്  പ്രഖ്യാപന വേളയിൽ വെളിപ്പെടുത്തിയിരുന്നില്ല.ഇപ്പോൾ താരം തന്നെയാണ്  ആ കാര്യം വെളിപ്പെടുത്തുകയാണ്.ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് 'പത്മ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന 'പത്മ'യിലെ നായകനെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്നതും അനൂപ് മേനോന്‍ തന്നെയാണ്. 

അനൂപ് മേനോന്‍ സ്‌റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.ഒട്ടേറെ പുതുമുഖതാരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകുന്നു.

മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനില്‍ ജി, ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്

 

Surabhi Lakshmi as Padma in Anoop menon's production

RECOMMENDED FOR YOU: