ദേവദത്ത്‌ ഷാജി സംവിധായകനാകുന്നു ധീരനിലൂടെ

NewsDesk
ദേവദത്ത്‌ ഷാജി സംവിധായകനാകുന്നു ധീരനിലൂടെ

മമ്മൂട്ടി ചിത്രം ഭീഷ്‌മപര്‍വ്വം സഹഎഴുത്തുകാരന്‍ ദേവദത്ത്‌ ഷാജി സംവിധായകനാകുന്നു.ധീരന്‍ എന്നാണ്‌ സിനിമയുടെ പേര്‌. സിനിമയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കി.

സംവിധാനത്തിനു പുറമെ ദേവദത്ത്‌ സിനിമയുടെ എഴുത്തുകാരനും കൂടിയാണ്‌. ലക്ഷ്‌മി വാര്യര്‍, ഗണേഷ്‌മേനോന്‍ എന്നിവര്‍ ചേര്‍ന്ന്‌ സിനിമ നിര്‍മ്മിക്കുന്നു. വികൃതി, ജാന്‍ എ മന്‍, ജയജയജയജയ ഹേ, ഫാലിമി എന്നിവയും ചിയേഴ്‌സ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ ബാനറിന്റേതായിരുന്നു.

മ്യൂസിക്‌ കമ്പോസര്‍ ക്രിസ്‌റ്റോ സേവിയര്‍ - ഭ്രമയുഗം ഫെയിം, എഡിറ്റര്‍ ഫിന്‍ ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌, ഹരികൃഷ്‌ണന്‍ ലോഹിതദാസ്‌ ഛായാഗ്രഹണം എന്നിവരാണ്‌ അണിയറയില്‍.

Bheeshma Parvam co-writer Devadath Shaji turns director for Dheeran

RECOMMENDED FOR YOU:

no relative items