ഫ്രഞ്ച് വിപ്ലവത്തില്‍ സണ്ണിവെയ്ന്‍ പാചകക്കാരനാവുന്നു

NewsDesk
ഫ്രഞ്ച് വിപ്ലവത്തില്‍ സണ്ണിവെയ്ന്‍ പാചകക്കാരനാവുന്നു

ഇളയദളപതി വിജയ് കട്ടഫാനായി പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലെ വേഷത്തിന് ശേഷം സണ്ണി വെയ്ന്‍ മാജു സംവിധാനം ചെയ്യുന്ന ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തില്‍ ഷെഫായി എത്തുന്നു.


സണ്ണി ചെയ്യുന്നത് സത്യന്‍ എന്ന കഥാപാത്രത്തെയാണ്. ഒരു വില്ലേജ് റിസോര്‍ട്ടിലെ ഷെഫാണ് സത്യന്‍. നാടന്‍ ലുക്കിലാണ് കഥാപാത്രമെത്തുന്നത്. ആര്യ,  ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ഈ മ യി നായിക , മീര എന്ന നായികാവേഷം ചെയ്യുന്നു. നാട്ടിന്‍പുറത്തുകാരിയാണ് മീര.


ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഈ വേഷമെന്നും തന്റെ പാചക നൈപുണ്യം ഈ സിനിമയില്‍ പുറത്തെടുക്കുന്നുവെന്ന് സണ്ണി പറഞ്ഞു.


സിനിമലൊക്കേഷനില്‍ വച്ച് സംവിധായകനും നടനും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ പറ്റി ഇരുവരും പറഞ്ഞത്. 1996കാലഘട്ടത്തില്‍ നടക്കുന്നതാണ് സിനിമ. കേരളരാഷ്ട്രീയത്തില്‍ ഇക്കാലയളവില്‍ നടന്ന രസകരമായ മാറ്റങ്ങളും അത് ഗ്രാമീണജനജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുമൊക്കെയാണ് സിനിമ. മുഴുവനായു ഒരു കോമിക് എന്റര്‍ടെയ്‌നറായിരിക്കും സിനിമ എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് സംവിധായകന്‍ പറഞ്ഞതാണിത്.


ചെമ്പന്‍ വിനോദ്, ലാല്‍, ഉണ്ണിമായ, ശശി കലിംഗ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ആലുവ, മഞ്ഞാലി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സിനിമയുടെ സംഗീതവും സിനിമയുടെ കഥ പറയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു,

Sunny wayne as a chef in French Viplavam

RECOMMENDED FOR YOU: