ജിപ്‌സിയില്‍ സണ്ണി വെയ്ന്‍ സഖാവ് ബാലനാകുന്നു

NewsDesk
ജിപ്‌സിയില്‍ സണ്ണി വെയ്ന്‍ സഖാവ് ബാലനാകുന്നു

സണ്ണി വെയ്ന്‍ തമിഴിലേക്ക് എത്തുകയാണ് ദേശീയ അവാര്‍ഡ് ജേതാവ് രാജു മുരുകന്റെ ജിപ്‌സി എന്ന ചിത്രത്തിലൂടെ. ജീവയാണ് ചിത്രത്തിലെ നായകവേഷം ചെയ്യുന്നത്. സിനിമയിലെ ഒരു പ്രധാന കഥാപാത്രമായ സഖാവ് ബാലനായാണ് സണ്ണി അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കഥാപാത്രപോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. യുവനേതാവായി സണ്ണി പോസ്റ്ററില്‍ എത്തുന്നു.


സംവിധായകന്‍ രാജു മുരുകന്‍ കോളിവുഡിലെ പ്രശസ്തനാണ്, അദ്ദേഹത്തിന്റെ മുന്‍ സിനിമകളായ കുക്കു, ജോക്കര്‍ എന്നിവയ്ക്ക് നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. തമിഴിലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ജോക്കര്‍ എന്ന ചിത്രത്തിനാണ്. 

ജിപ്‌സിയിലെ മറ്റൊരു മലയാളി സാന്നിധ്യം സംവിധായകന്‍ ലാല്‍ ജോസ് ആണ്. നതാഷ സിംഗ്, സുശീല രാമന്‍, രാജ് കിരണ്‍, സത്യരാജ് എന്നിവരാണ് മറ്റു താരങ്ങള്‍. സന്തോഷ് നാരായണന്റേതാണ് സംഗീതം. ഒളിമ്പ്യാ മൂവീസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനൊപ്പം സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്കെത്തിയ താരമാണ് സണ്ണി. മമ്മൂട്ടിയ്‌ക്കൊപ്പം ഒരു കുട്ടനാടന്‍ ബ്ലോഗ്, കായംകുളം കൊച്ചുണ്ണി എന്നീ ചി്ത്രങ്ങളിലും നല്ല വേഷങ്ങള്‍ ചെയ്തു. 

ഫ്രഞ്ചു വിപ്ലവം, സംസം തുടങ്ങിയ ചിത്രങ്ങള്‍ റിലീസിംഗിനൊരുങ്ങുകയാണ്.

sunny wayne as sakhavu balan in his first tamil cinema gypsy

RECOMMENDED FOR YOU: