മലയാളികളാരും റാമിനെയും ജാനുവിനേയും മറക്കില്ല, കോളിവുഡ് ചിത്രം 96ലെ ഇരുവരുടേയും റൊമാന്‍സ് മലയാളികളെ നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചിത്രത്തില്‍ ജാനുവിന്റെ സ്‌കൂള്‍ കാലം അവതരിപ്പിച്ച ഗൗരി ജി കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്നുവെന്നത് മലയാളിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്തയാണ്.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തന്നെ ഗൗരി ഒട്ടേറെ ഫാന്‍സുകളെ സ്വന്തമാക്കിയിട്ടുണ്ട്. അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലൂടെ സണ്ണി വെയ്‌ന്റെ നായികയായാണ് താരം മലയാളത്തിലേക്കെത്തുന്നത്. വയനാട്ട്കാരനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.