സണ്ണിവെയ്ന്‍, 96 ഫെയിം ഗൗരി കൃഷ്ണന്‍ എന്നിവര്‍ അഭിനയിക്കുന്ന അനുഗ്രഹീതന്‍ ആന്റണി ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പൂജയില്‍ മിഥുന്‍ മാനുവല്‍ തോമസ്, സണ്ണിവെയ്ന്‍ എന്നിവരും ടെക്‌നീഷ്യന്മാരും പങ്കെടുത്തിരുന്നു.
പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന സിനിമ ഗൗരി ജി കൃഷ്ണയുടെ ആദ്യ മലയാളസിനിമയാണ്.96 എന്ന തമിഴ് സിനിമയില്‍ നായിക തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ടാണ് ഗൗരി സിനിമയിലേക്കെത്തിയത്.
സണ്ണി വെയ്ന്‍ പുതിയ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്, യഥാര്‍ത്ഥ ജീവിതവുമയി ബന്ധമുള്ളതാണ് സിനിമ. എല്ലാവരിലും ഒരു ആന്റണി കാണും. നായികാനായകന്മാരെ കൂടാതെ ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമായി ട്രയിന്‍ ചെയ്ത ഒരു നായയുമുണ്ട്. സിദ്ദീഖ്, സുരാജ് വെഞാറമൂട് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.
നവീന്‍ ടി മണിലാലിന്റേതാണ് സിനിമയുടെ കഥ, എസ് തുഷാര്‍ ചിത്രം നിര്‍മ്മിക്കുന്നു. ശെല്‍വകുമാര്‍ സിനിമാറ്റോഗ്രാഫിയും അരുണ്‍ മുരളീധരന്‍ സംഗീതവും ചെയ്യുന്നു.
സണ്ണി വെയ്‌നിന്റെ അടുത്ത റിലീസ് ചിത്രം സംസം ആയിരിക്കും, ബോളിവുഡ് സിനിമ ക്വീനിന്റെ മലയാളം റീമേക്ക്. കൂടാതെ കോളിവുഡിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം. ജിപ്‌സി എന്ന ചിത്രത്തിലൂടെ. അവസാനം ഇറങ്ങിയ കായംകുളം കൊച്ചുണ്ണിയിലെ സണ്ണിയുടെ നെഗറ്റീവ് ടച്ചുള്ള പോലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.