സംവൃത സുനില്‍ മിനിസ്‌ക്രീനിലൂടെ തിരികെ എത്തുന്നു

NewsDesk
സംവൃത സുനില്‍ മിനിസ്‌ക്രീനിലൂടെ തിരികെ എത്തുന്നു

മലയാള സിനിമയിലെ ഏവരും ഇഷ്ടപ്പെടുന്ന നായികയായിരുന്നു സംവൃത സുനില്‍.യുഎസിലെ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ അഖിലുമായുള്ള വിവാഹശേഷം ബിഗ് സ്‌ക്രീനിനോട് വിട പറഞ്ഞ സംവൃത മകനും ഭര്‍ത്താവിനുമൊപ്പം യുഎസില്‍ സെറ്റില്‍ ചെയ്തിരിക്കുകയായിരുന്നു.


സംവൃത തിരിച്ചുവരുന്നതായാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ സിനിമയിലേക്കല്ല, ടിവിയിലേക്കാണ്. നായകനും നായികയും എന്ന ടിവി പരിപാടിയിലൂടെയാണ് തിരികെയെത്തുന്നത്.


ലാല്‍ജോസും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. സംവൃതയെ സിനിമയിലേക്ക് കൊണ്ടുവന്നതും ലാല്‍ ജോസ് തന്നെയാണ്. അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും സംവൃതയ്ക്കായി. അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്ലേസ്, അറബിക്കഥ, നീലത്താമര എന്നിവ.

Samvrutha Sunil returns to miniscreen

RECOMMENDED FOR YOU: