അനൂപ് മേനോന്റെ എന്റെ മെഴുതിരി അത്താഴങ്ങള്‍ റൊമാന്‍സ് ചിത്രമാണ്. കൊടൈക്കനാലിലെ മനോഹരസ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.
നായകനും നായികയ്ക്കും പുറമെ ഒരുപാടു പ്രശസ്തരായവരും, സംവിധായകര്‍ ഉള്‍പ്പെടെ സിനിമയില്‍ എത്തുന്നുണ്ട്. ഉദാഹരണത്തിന് ലാല്‍ ജോസ് ചെയ്യുന്ന കഥാപാത്രമാണ് അഗസ്തസ് തിയോഡോറസ്. തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെ സംവിധായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഒരു ഡയലോഗും പോസ്റ്ററില്‍ ഉണ്ട്.
ദിലീഷ് പോത്തന്‍ ചെയ്യുന്നത് സോണി ജോര്‍ജ്ജ് തൈക്കാടന്‍ എന്ന കഥാപാത്രമാണ്. അണ്ണന്‍ വിചാരിച്ചാല്‍ നടക്കും എന്ന ഡയലോഗും കഥാപാത്രത്തിനുണ്ട്. നടന്‍ ബൈജു സ്റ്റീഫച്ചായനായാണെത്തുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് അലന്‍സിയര്‍ ചേട്ടന്‍ ഇടിച്ചാണ്ടിച്ചായാനായും സിനിമയിലെത്തുന്നു.
സൂരജ് തോമസ് ആണ് എന്റെ മെഴുതിരി അത്താഴങ്ങള്‍ സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്റേതാണ് തിരക്കഥ.ദുല്‍ഖര്‍ സല്‍മാന്‍ ഏപ്രിലില്‍ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരുന്നു. മിയ ജോര്‍ജ്ജ് ആണ് അനൂപ് മേനോന്റെ നായികയായി എത്തുന്നത്.നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനൂപ് മേനോന്‍ വീണ്ടും തിരക്കഥാക്കൃത്താകുന്നത്.
പുതുമുഖം ഹന്ന ത്രികോണ പ്രണയത്തിലെ ഒരു പ്രധാന വേഷം ചെയ്യുന്നു. അനൂപ് മേനോന്‍ ഒരു ഷെഫിന്റെ വേഷത്തിലാണെത്തുന്നത്. പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നോബിള്‍ ജോസ് ആണ്.