മിസ്‌കിനും ശന്തനു ഭാഗ്യരാജും തമിഴ് സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മിസ്‌കിനൊപ്പം ഒന്നിക്കുന്നതിന്റെ സന്തോഷം ശന്തനു ട്വിറ്ററിലൂടെ അറിയിച്ചു.
ഈ വര്‍ഷം അവസാനത്തോടെയേ ചിത്രീകരണം തുടങ്ങൂ എന്നാണ് അറിയുന്നത്. സിനിമയെപ്പറ്റി കൂടുതല്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. സായി പല്ലവി, നിത്യ മേനോനും പ്രൊജക്ടില്‍ ഒപ്പിട്ടതായാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ലിബ്ര പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുട്ട കഥൈ, നാലാണും നന്ദിനിയും തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണിത്.
പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ പിസി ശ്രീറാം സംവിധായകനൊപ്പം ആദ്യമായി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശന്തനുവിന്റെ അച്ഛന്‍ ഭാഗ്യരാജ് മുമ്പ് സംവിധായകന്‍ മിസ്‌കിനൊപ്പം തുപ്പരിവാലന്‍ എന്ന ചിത്രത്തില്‍ ജോലി ചെയ്തിരുന്നു.
സായി പല്ലവിയും നിത്യ മേനോനും അവര്‍ ഏറ്റെടുത്തിട്ടുള്ള പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോള്‍. നിത്യ ഇപ്പോള്‍ തന്റെ ദ്വിഭാഷ ചിത്രം പ്രാണ റിലീസിംഗിന് കാത്തിരിക്കുകയാണ്. സായി പല്ലവു സൂര്യയ്‌ക്കൊപ്പം ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന എന്‍ജികെ എന്ന ചിത്രത്തിന്റെ ജോലിയിലാണ്.