അടി കപ്യാരെ കൂട്ടമണിയിലെ ഗാനത്തിനു ശേഷം രമ്യ നമ്പീശന്‍ അച്ചായന്‍സിനു വേണ്ടി പാടുന്നു.
രമ്യ മറ്റു ഭാഷകളില്‍ തിരക്കിലായിരുന്നു. അച്ചായന്‍സ് എന്ന സിനിമയ്ക്കുവേണ്ടി ഒരു ന്യൂ ഇയര്‍ സെലിബ്രേഷന്‍ ഗാനവുമായി വീണ്ടും പിന്നണിയിലേക്കെത്തുകയാണ് മലയാളത്തില്‍.
കണ്ണന്‍ താമരക്കുളം ആണ് അച്ചായന്‍സ് ഒരുക്കുന്നത്. രതീഷ് വൈഗ സംഗീതം നല്‍കിയിരിക്കുന്ന നാളെ നല്ലൊരു പുലരിക്കായി എന്നു തുടങ്ങുന്ന ഗാനം ഒരു നല്ല പെപ്പി സോംഗ് ആണ്.
സിനിമയില്‍ ഒരു നിര്‍ണ്ണായകഘട്ടത്തിലാണ് പാട്ട് വരുന്നത്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. രമ്യ നമ്പീശന്റെ ശബ്ദവും പാടുന്ന രീതിയും പാട്ടിനു നന്നായി ഇണങ്ങുമെന്ന് സംഗീതസംവിധായകന്‍. ബി.കെ ഹരിനാരായണന്റേതാണ് പാട്ടിന്റെ വരികള്‍.
അച്ചായന്‍സിനു വേണ്ടി താരങ്ങളായ പ്രകാശ് രാജ്, അമല പോള്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെല്ലാം പാടുന്നുണ്ട്. ഉണ്ണി മുകുന്ദന്‍ പാട്ടിന്റെ വരികളും തയ്യാറാക്കിയിരിക്കുന്നു.
ജയറാം, പ്രകാശ് രാജ്, അമല പോള്‍,ഉണ്ണി മുകുന്ദന്‍,ആദില്‍,സഞ്ജു എന്നിവരെല്ലാം സിനിമയില്‍ അഭിനയിക്കുന്നു.നാല് അച്ചായന്‍സ് ആണ് സിനിമയിലെ നായകന്മാര്‍.