നടനും അവതാരകനുമായ രമേഷ് പിഷാരടിയുടെ ആദ്യ സംവിധാനസംരംഭം പഞ്ചവര്‍ണ്ണതത്തയില്‍ ജയറാം വ്യത്യസ്ത ലുക്കിലെത്തുന്നു. കുഞ്ചാക്കോ ബോബനും ചിത്രത്തിലുണ്ട്. ഇരുവരുടേയും ചിത്രത്തിലെ ലുക്ക് അടുത്തിടെ പുറത്തുവിട്ടു.
ചിത്രത്തിലെ ജയറാം കുടവയറനാണ്. ഹരി പി നായര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പെറ്റ് ഷോപ്പ് ഉടമയായാണ് ജയറാം എത്തുന്നത്. ചാക്കോച്ചന്‍ എംഎല്‍എ ആയും. ജനുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്റര്‍ടെയ്‌നര്‍ ആക്കി ഒരുക്കുന്ന ചിത്രത്തില്‍ അനുശ്രീ നായികാവേഷത്തില്‍ എത്തുന്നു. നാദിര്‍ഷ ഒരുക്കുന്ന ഒരു പാട്ടും ചിത്രത്തിലുണ്ട്.