ദേശീയ അവാര്‍ഡ് ജേതാവ് സലീം കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ദൈവമേ കൈതൊഴാം കെ കുമാറാകണം, ജയറാം തന്റെ മുന്‍കാല നായകവേഷങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷത്തില്‍ ചിത്രത്തില്‍ വരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. അനുശ്രീ, ഇന്ദ്രന്‍സ്, നെടുമുടി വേണു കുളപ്പുള്ളി ലീല എന്നിവരെല്ലാം പോസ്റ്ററിലുണ്ട്.
കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ സംവിധായകന്‍ ഒരു ഫുട്‌ബോള്‍ പ്ലെയറുടെ വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഇതുവരെ പുറത്തിറങ്ങിയ വീഡിയോകളിലും പോസ്റ്ററുകളിലും ഇത് വ്യക്തമാണ്.