സണ്ണി വെയ്‌ന്‍, നിഖില വിമല്‍ ടീം ഒരുമിക്കുന്ന പുതിയ വെബ്‌സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയെത്തുന്നു. ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടുകൊണ്ട് സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോം സീരീസിന്റെ ടൈറ്റില്‍ പുറത്തിറക്കി. പെരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നാണ് സീരീസിന്റെ പേര്.
പെരില്ലൂര്‍ എന്ന ഗ്രാമത്തിലെ കഥയാണിത്. മാളവിക എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ. അപ്രതീക്ഷിതമായി ഇലക്ഷനില്‍ വിജയിച്ച് പെരില്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റാവുകയാണ് നിഖില അവതരിപ്പിക്കുന്ന മാളവിക. നവാഗതനായ പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്‌തിരിക്കുന്ന സീരീസിന്റെ കഥ കുഞ്ഞിരാമായണം, പദ്‌മിനി ഫെയിം ദീപു പ്രദീപിന്റേതാണ്.
വിജയരാഘവന്‍, അശോകന്‍, അജു വര്‍ഗ്ഗീസ്, ശരത് സഭ, സജിന്‍ ചെറുകയില്‍ എന്നിവരും സീരീസിലെത്തുന്നു. മുകേഷ് ആര്‍മേത്ത , സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4എന്റര്‍ടെയ്‌ന്‍മെന്റ്‌സ് ബാനറില്‍ നിര്‍മ്മിക്കുന്നു. അനൂപ് വി ഷൈലജ , അമീല്‍ സിനിമാറ്റോഗ്രഫി, മുജീബ് മജീദ് സംഗീതം എന്നിവരാണ് അണിയറയില്‍.
ഇത് കൂടാതെ വേറെയും മലയാളം സീരീസുകള്‍ ഒരുങ്ങുന്നു. നിവിന്‍ പോളിയുടെ ഫാര്‍മ, നിതിന്‍ രഞ്‌ജിപണിക്കരുടെ മധുവിധു, ലവ് അണ്ടര്‍ കണ്‍സ്‌ട്രക്ഷന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ്, ഗൗരി ജി കിഷന്‍, 1000 പ്ലസ് ബേബീസ്, റഹ്മാന്‍, നീന ഗുപ്‌ത് എന്നിവരുടെ.