നാദിര്‍ഷയുടെ പുതിയ സിനിമ മേരാ നാം ഷാജി ആദ്യ വീഡിയോ ഗാനമെത്തി. സിനിമയില്‍ ആസിഫ് അലി, ബിജു മേനോന്‍, ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നതുപോലെ സിനിമയിലെ ആദ്യ വീഡിയോ ഗാനം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്.
മനസുക്കുള്ള എന്നു തുടങ്ങുന്ന ഗാനം റൊമാന്റിക് ട്രാക്കിലുള്ളതാണ്. ആസിഫ് അലി, നിഖില വിമല്‍ എന്നിവരാണ് ഗാനരംഗത്തുള്ളത്. ശ്രേയ ഘോഷാല്‍ പാടിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. എമില്‍ മുഹമ്മദ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ഷാജി എന്ന പേരുള്ള മൂന്നു വ്യക്തികളുടെ കഥയാണ് മേരാ നാം ഷാജി. ബൈജു തിരുവനന്തപുരത്തുകാരന്‍ ഷാജി സുകുമാരനെയും, ആസിഫ് അലി എറണാകുളംകാരന്‍ ഷാജി ജോര്‍ജ്ജിനേയും ബിജു മേനോന്‍ കോഴിക്കോടുകാരന്‍ ഷാജിയുമാകുന്നു. പ്രൊമോഷനുകളില്‍ നിന്നും മുഴുനീള കോമഡി ചിത്രമായിരിക്കുമിതെന്നാണ് മനസ്സിലാകുന്നത്. നാദിര്‍ഷയുടെ മുമ്പത്തെ രണ്ട സിനിമകളും അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നിവ പോലെ.
ബി രാകേഷ് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു.