ദിലീപിന്റെ സിനിമ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലൂടെ ഉര്‍വ്വശി മോളിവുഡിലേക്ക് നായികാവേഷത്തില്‍ തിരികെയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്.
റിപ്പോര്‍ട്ടുകളനുസരിച്ച് ദിലീപിന്റെ കഥാപാത്രം 60വയസ്സുള്ള ആളാണ്. പൊന്നമ്മ ബാബു നായകന്റെ സഹോദരിയുടെ വേഷം ചെയ്യുന്നു.
ദിലീപിന്റെ അടുത്ത ചിത്രം കമ്മാരസംഭവം ആണ്. സിനിമയില്‍ താരം വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഒരെണ്ണം 90വയസ്സുകാരനായാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമ അവസാനഘട്ട ചിത്രീകരണത്തിലാണ്. നമിത പ്രമോദ്, സിദ്ധാര്‍ത്ഥ് എന്നിവര്‍ ചിത്രത്തില്‍ താരത്തിനൊപ്പമുണ്ട്.