ദിലീപ് മലയാളത്തിന്റെ ജനപ്രിയനായകനാണ്. കുടുംബപ്രേക്ഷകരും കുട്ടികളും ഇരുംകയ്യും നീട്ടി സ്വീകരിച്ച നായകന്റെ സുവര്‍ണകാലമായിരുന്നു. 2000-2010 വരെയുള്ള കാലം. അക്കാലത്തെ താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു സിഐഡി മൂസയും, റണ്‍വെയും. രണ്ട് ചിത്രങ്ങള്‍ക്കും സ്വീകല്‍ വരുന്നുവെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ് ദിലീപ്. ഓണ്‍ലുക്കേഴ്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഉദയ്കൃഷ്ണ, സിബി കെ തോമസ് തിരക്കഥ ഒരുക്കിയ ചിത്രങ്ങളാണ് രണ്ടും. എഴുത്തുകൂട്ടുകെട്ട് പിരിയുകയും നിലവില്‍ ഉദയ്കൃഷ്ണ മാത്രമാണ് ആക്ടീവായിരിക്കുന്നത്. അദ്ദേഹം ഇതിനോടകം തന്നെ തിരക്കഥ രചന തുടങ്ങികഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാത്തിരിക്കുകയാണ്.
സിഐഡി മൂസ, ജോണി ആന്റണി സംവിധാനം ചെയ്ത് 2003ല്‍ ഇറങ്ങിയ സിനിമയാണ്. റണ്‍വെ , ജോഷി ഒരുക്കിയ മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നു. വാളയാര്‍ പരമശിവം എന്നായിരുന്നു നായകകഥാപാത്രം. ജോഷി തന്നെയാണ് രണ്ടാംഭാഗവുമൊരുക്കുന്നത്. പരമശിവം എന്ന കഥാപാത്രത്തെ ഹൈലൈറ്റ് ചെയ്തുകൊണ്ട്.