വിഷുവിനുള്ള യുദ്ധക്കളം ഒരുങ്ങികഴിഞ്ഞു, ഏറ്റുമുട്ടാനായി ഒട്ടേറെ മലയാളസിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഉത്സവസീസണിലെ പോരാട്ടം ഉദ്ഘാടനം ചെയ്യാനായെത്തുന്നത് മമ്മൂട്ടി ചിത്രം പരോള്‍, ബിജു മേനോന്‍ ചിത്രം ഒരായിരം കിനാക്കളാല്‍ എന്നിവയാണ്.ഏപ്രില്‍ 6ന് രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തും.
മമ്മൂക്കയുടെ ചിത്രം സംവിധാനം ചെയ്യുന്നത് ശരത് സന്ദത് ആണ്, സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കുടുംബചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. മിയ ജോര്‍ജ്ജ്, ഇനിയ, സിദ്ദീഖ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
ബിജു മേനോന്‍ യുകെയില്‍ നിന്നും തിരിച്ചെത്തുന്ന ആളായാണ് ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തില്‍ എത്തുന്നത്. പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.മലയാളത്തിലെ ആദ്യത്തെ ജിഫ് പോസ്റ്റര്‍ ഇറക്കിയത് ഒരായിരം കിനാക്കളാല്‍ ടീം ആയിരുന്നു.