ലാല്‍ജോസ് കുഞ്ചാക്കോ ബോബന്‍ വിജയ കൂട്ടുകെട്ട് തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.
മുമ്പ് ഇരുവരും കൊമേഴ്‌സ്യലി വിജയിച്ച നല്ല രണ്ട് സിനിമകളില്‍ ഒന്നിച്ചിരുന്നു, എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ജോസ് സംവിധാനത്തിലേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ എം സിദ്ദുരാജ് ആണ് തട്ടിന്‍പുറത്ത് അച്യുതനും തിരക്കഥ ഒരുക്കുന്നത്.
സെപ്തംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.