തികച്ചും വ്യത്യസ്തവേഷങ്ങളുമായി തിരക്കിലാണ് മലയാളത്തിലെ പഴയ ചോക്ലേറ്റ് നായകന്‍. അനില്‍ രാധാകൃഷ്ണമേനോന്‍ ഒരുക്കുന്ന ദിവാന്‍ജിമൂല ഗ്രാന്റ് പിക്‌സ് ആണ് താരത്തിന്റെ അടുത്ത റിലീസ്. ചിത്രത്തില്‍ തനി നാട്ടിന്‍പുറത്തുകാരനായാണെത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയില്‍ വീഡിയോഗ്രാഫറായാണെത്തുന്നത്.
കുട്ടനാടന്‍ മാര്‍പ്പാപ്പ താരത്തിന്റെ നാടായ ആലപ്പുഴയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

ഫോട്ടോഗ്രാഫര്‍ കം വീഡിയോഗ്രാഫര്‍ ആണ് ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രം. ശ്രീജിത്ത് വിജയന്‍ ആണ് സംവിധായകന്‍. അതിഥി രവിയാണ് നായികാവേഷത്തില്‍ എത്തുന്നത്.
ജനുവരിയില്‍ തിയേറ്ററുകളിലെത്തുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ദിവാന്‍ജിമൂല ഗ്രാന്റ് പിക്‌സില്‍ താരത്തിന്റെ കഥാപാത്രം ബ്യൂറോക്രാറ്റ് ആണ്. നൈല ഉഷ,നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനില്‍, പ്രശാന്ത് നായര്‍ ഐഎഎസ് (കളക്ടര്‍ ബ്രോ) എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.