ദിവ്യ പിള്ള മലയാളത്തിന് രണ്ട് സിനിമകളുടെ പരിചയം മാത്രമാണുളളത്. രണ്ട് ചിത്രങ്ങളിലും മലയാളത്തിലെ രണ്ട് മുന്‍നിര യുവതാരങ്ങള്‍ക്കുമൊപ്പമാണ് താരമെത്തിയത്. ഫഹദ് ഫാസിലിനൊപ്പം അയാള്‍ ഞാനല്ല എന്ന ചിത്രത്തിലും പൃഥ്വിരാജിനൊപ്പം ഊഴത്തിലും. അടുത്തതായി ദിവ്യ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദര്‍ എന്ന ചിത്രത്തില്‍ ജയറാമിനൊപ്പമെത്തുന്നു.
ജയറാം കഥാപാത്രത്തിനോട് പ്രണയത്തിലാകുന്ന ഒരു സാധാരണ പെണ്‍കുട്ടിയായാണ് താരം സിനിമയിലെത്തുന്നത്.
സിനിമയുടെ സസ്‌പെന്‍സുമായി ബന്ധപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളാണ് ജയറാമിന്റേയും ദിവ്യയുടേയും , അതിനാല്‍ തന്നെ അവരുടെ കഥാപാത്രങ്ങളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് സംവിധായകന്‍ പറഞ്ഞിട്ടില്ല.
സിനിമയില്‍ മൂന്ന് നായികമാരുണ്ട്, കുട്ടനാടന്‍ മാര്‍പ്പാപ്പയിലെ സുരഭി, പോപ്പുലര്‍ പരസ്യമോഡല്‍ ആശ അരവിന്ദ് എന്നിവരാണ് മറ്റുള്ളവര്‍. സിനിമ സ്ത്രീകേന്ദ്രീകൃതമായതിനാല്‍ മൂന്നുപേരുടേയും കഥാപാത്രങ്ങള്‍ പ്രാധാന്യമുള്ളവയാണ്.
ഡിസംബര്‍ 10ന് ചിത്രീകരണം ആരംഭിക്കുകയാണ്. ആലപ്പുഴ, തൃശ്ശൂര്‍,ഊട്ടി എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഷാനി ഖാദര്‍ തിരക്കഥ ഒരുക്കുന്ന സിനിമയാണിത്.
സിനിമയിലെ മറ്റൊരു മുഖ്യ കഥാപാത്രം ഒരു ചെറിയ ആണ്‍കുട്ടിയാണ്. അങ്ങനൊരു കുട്ടിക്കുവേണ്ടി തിരയുകയാണ്.എന്നും സംവിധായകന്‍ അറിയിച്ചു.