ബിജു മേനോന്‍ വീണ്ടും കള്ളനാകുന്നു

NewsDesk
ബിജു മേനോന്‍ വീണ്ടും കള്ളനാകുന്നു

'നല്ലവനായ കള്ളന്‍' ബിജു മേനോന്‍ റോമന്‍സ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിലെ ബിജുമേനോന്റെ കഥാപാത്രങ്ങളെ അങ്ങനെ വിശേഷിപ്പിക്കാം. സുരേഷ് ദിവാകര്‍ ഒരുക്കുന്ന ആനക്കള്ളന്‍ എന്ന ചിത്രത്തില്‍ ബിജുമേനോന്‍ ഒരിക്കല്‍ കൂടി കള്ളനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കള്ളന്‍ ഒരാളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുവെന്നതാണ് സിനിമ പറയുന്നത് എന്നാണ് സംവിധായകന്‍ പറഞ്ഞത്. സിനിമയെ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സിനിമ മുഴുനീള കുടുംബ വിനോദചിത്രമായിരിക്കുമെന്ന് ഉറപ്പുനല്‍കുന്നു.


ഉദയ്കൃഷ്ണ എഴുതുന്ന ആനക്കള്ളന്‍ ജൂണ്‍ 20ന് ചിത്രീകരണം തുടങ്ങുകയാണ്. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. അനുശ്രീ, കനിഹ, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന സ്്ത്രീ കഥാപാത്രങ്ങള്‍. സിദ്ദീഖ്, സായ് കുമാര്‍, സുരേഷ് കൃഷ്ണ, ജനാര്‍ദ്ദനന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ഒരു പാടു കള്ളന്‍ വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇതിലെ കഥാപാത്രം ഏറെ വ്യത്യസ്തമായിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്. 


ഷംന കാസിം ഒരു കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ത്രില്ലിലാണ്. താരം ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഇതുവരെയും ഷംന ഇത്തരത്തിലൊരു ഹ്യൂമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല, എന്നാല്‍ അവരുടെ തെലുഗ് സിനിമ സീമ താപ്പാക്കി ഒരു മുഴുനീള കോമഡി സിനിമയായിരുന്നു. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ് ആണ് താരം ഇപ്പോള്‍ പൂര്‍ത്തിയാക്കിയ മലയാളസിനിമ. ആനക്കള്ളനിലെ കഥാപാത്രം മമ്മൂക്ക ചിത്രത്തില്‍ നിന്നും വളരെ വിഭിന്നമായ ഒന്നാണെന്നാണ് താരം പറയുന്നത്. ഒരു കുട്ടനാടന്‍ ബ്ലോഗില്‍ ഷംന ഒരു സ്ട്രിക്്റ്റ് പോലീസ് ഓഫീസറായാണെത്തുന്നത്.

Biju Menon again doing a thief role in Aanakallan

RECOMMENDED FOR YOU: