ബിജു മേനോന്‍, ആസിഫ് അലി ടീം ഒരുമിക്കുന്ന ജിസ് ജോയ് സിനിമയാണ് തലവന്‍. മെയ് 24ന് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. 2019ലിറങ്ങിയ മേരാ നാം ഷാജിക്ക് ശേഷം ബിജു മേനോനും ആസിഫ് അലിയും ഒരുമിക്കുന്ന സിനിമയാണിത്. തലവന്‍ ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ്.
ബിജു മേനോന്‍ ആദ്യമായാണ് ജിസ് ജോയ്‌ക്കൊപ്പം എത്തുന്നത്. എന്നാല്‍ ആസിഫ് അലി ബൈസൈക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, ഇന്നലെ വരെ തുടങ്ങിയ സിനിമകള്‍ക്ക് ഒരുമിച്ചിട്ടുണ്ട്. തലവനില്‍ ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, അനുശ്രീ, മിയ ജോര്‍ജ്ജ്, ശങ്കര്‍ രാമകൃഷ്‌ണന്‍, രഞ്‌ജിത്, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, എന്നിവരുമെത്തുന്നു. ആനന്ദ് തേവര്‍ക്കാട്ട്, ശരത് പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയിരിക്കുന്നു. അരുണ്‍ നാരായണ്‍, ബിജോ സെബാസ്‌റ്റിയന്‍ എന്നിവരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. അണിയറയില്‍ പശ്ചാത്തലസംഗീതം ദീപക് ദേവ്, സിനിമാറ്റോഗ്രഫി ശരണ്‍ വെലായുധന്‍, എഡിറ്റിംഗ് സൂരജ് ഇഎസ് എന്നിവരാണ്.
ബിജു മേനോന്‍ ചിത്രം നടന്ന സംഭവം ആണ് റിലീസ് ചെയ്യാനുള്ളത്. ആസിഫ് അലി സുരാജ് വെഞ്ഞാറമൂടിനൊപ്പം പുതിയ പ്രൊജക്ടിലെത്തുന്നു. നഹാസ് നാസര്‍ ആദ്യമായി സംവിധാനം ചെയ്യുന്നു.