മഴ മാറിയതോടെ മലയാളസിനിമാചിത്രീകരണം വീണ്ടും തുടങ്ങുകയാണ്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു സിനിമ അള്ളു രാമേന്ദ്രന്‍, ബിലാഹരി സംവിധാനം ചെയ്യുന്ന ചിത്രം തൊടുപുഴയില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
കോമഡി ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ കുടുംബചിത്രമായിരിക്കുമെന്നാണ് അറിയുന്നത്. നായകന്‍ ചാക്കോച്ചനെ വ്യത്യസ്ത ഭാവത്തില്‍ കാണാനാവും ചിത്രത്തിലെന്ന് നേരത്തെ സംവിധായകന്‍ അറിയിച്ചിരുന്നു.
നായികാവേഷങ്ങള്‍ ചെയ്യുന്നത് അപര്‍ണ്ണ ബാലമുരളിയും ചാന്ദിനി ശ്രീധരനുമാണ്.
കൃഷ്ണ ശങ്കര്‍ പ്രേമം ഫെയിം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്യാമറ ജിംഷി ഖാലിദ് ആണ്. മൂന്നു താരങ്ങളെ വച്ച് പോരാട്ടം എന്ന സിനിമ 25000രൂപ ബഡ്ജറ്റില്‍ ശ്രദ്ധേയനാണ് സംവിധായകന്‍ ബിലാഹരി.
കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പയാണ്. അതും ഒരു കുടുംബ ചിത്രമാണ്.കൂടാതെ മംഗല്യം തന്തുനാനേന എന്ന ചിത്രവുമുണ്ട്. കുഞ്ചാക്കോയാണ് ലാല്‍ ജോസിന്റെ അടുത്ത ചിത്രം സിന്ധു രാജിന്റെ തിരക്കഥയില്‍ എത്തുന്നത്.