ബിജു മേനോന്‍, അനുശ്രീ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ആനക്കള്ളന്‍ പോസ്റ്റര്‍ ഇറക്കി.
കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ സുരേഷ് ദിവാകര്‍ ആണ് സംവിധാനം ചെയ്യുന്നത്.
ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. കുട്ടനാട്, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
നാദിര്‍ഷയുടേതാണ് സംഗീതം. സിദ്ദീഖ്, സായ്കുമാര്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ധര്‍മ്മജന്‍, ഇന്ദ്രന്‍സ്, ബിനു പണിക്കര്‍, പ്രിയങ്ക, കനിഹ, ഷംന കാസിം, ഹരീഷ് കണാരന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നു.
കുടുംബപ്രേക്ഷകരെ രസിപ്പിക്കുനുള്ളത് സിനിമയിലുണ്ടെന്ന് ചിത്രത്തിന്റെ അടുത്തിടെ റിലീസ് ചെയ്ത പോസ്റ്ററില്‍ വ്യക്തം.