ചര്‍മ്മത്തിന്റെ പ്രായം കൂടുന്ന തോത് കുറയ്ക്കാം, ചില പൊടിക്കൈകളിലൂടെ

NewsDesk
ചര്‍മ്മത്തിന്റെ പ്രായം കൂടുന്ന തോത് കുറയ്ക്കാം, ചില പൊടിക്കൈകളിലൂടെ

ഒരാളുടെ പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മ്മത്തിലും വ്യത്യാസങ്ങള്‍ വരാം. കാരണം ചര്‍മ്മത്തിലെ സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതുമൂലമുണ്ടാകുന്ന വരണ്ട ചര്‍മ്മാവസ്ഥയാണ്. കൂടാതെ എപ്പിഡെര്‍മിസ്, ഡെര്‍മിസ് എന്നിവ കാരണം ചുളിവുകളുണ്ടാവുകയും പതിയെ ചര്‍മ്മകോശങ്ങള്‍ തകരാറിലാവുകയും ചെയ്യും. പ്രായം രക്തസംക്രണത്തിന്റെ തോത് കുറയ്്ക്കുന്നത് റിപ്പയറിംഗിനേയും മെറ്റബോളിക് പ്രവര്‍ത്തനങ്ങളേയും ബാധിച്ചേക്കാം.


പ്രായാധിക്യം ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാനാവുമെന്ന് നോക്കാം.


ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക എന്നതാണ് പ്രധാനം. ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണക്രമവും ജീവിതരീതികളും കൊളാജന്‍ ഉത്പാദനത്തെ സഹായിക്കും. വെജിറ്റേറിയന്‍ ആയിട്ടുള്ളവര്‍ക്ക് കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്നതിനായി അവരുടെ ഭക്ഷണത്തില്‍ ധാരാളം ഫലവര്‍ഗ്ഗങ്ങളും കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്ന ന്യൂട്രിയന്റ്‌സ് അടങ്ങിയിട്ടുള്ള പച്ചക്കറികളും ഉള്‍പ്പെടുത്താം.


ശരീരത്തിലെ ആന്റി ഓക്‌സിഡന്റ് ലെവലും കൊളാജന്‍ ലെവലും ഉയര്‍ത്തി നിര്‍ത്താനായി ധാരാളം പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും, നട്ട്‌സ്,സീഡ്‌സ് എന്നിവയും ഉപയോഗിക്കാം. ജംങ്ക് ഫുഡ്, ആല്‍ക്കഹോള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാം.


സൂര്യപ്രകാശത്തില്‍ നിന്നുമുള്ള സംരക്ഷണം ആവശ്യമാണ്. യുവി റേഡിയേഷന്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ദിവസവും സണ്‍പ്രൊട്ടക്ഷന്‍ ക്രീമുകള്‍ ഉപയോഗിക്കാം. പുറത്തുപോവുന്നതിന് 15മിനിറ്റ് മുമ്പായി ക്രീം ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.


ശരീരം ഹൈഡ്രേറ്റഡ് ആയിരിക്കാന്‍ ശ്രദ്ധിക്കണം. ഹൈഡ്രേറ്റിംഗ് ജെല്ലോ മോയ്ചറൈസറോ ഇതിനായി ഉപയോഗിക്കാം. ഇതല്ലെങ്കില്‍ ജൊജോബാ ഓയില്‍ പോലെ ലൈറ്റായിട്ടുള്ള ഓര്‍ഗാനിക് ഓയിലും ഉപയോഗിക്കാവുന്നതാണ്.


പുകവലിക്കുന്നതും പുകവലിക്കാര്‍ക്കൊപ്പമുള്ള സഹവാസവും ഒഴിവാക്കുന്നത് നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഓര്‍ഗാനിക്ക് ആയിട്ടുള്ളവ തിരഞ്ഞെടുക്കാം. ആന്റി ഓക്‌സിഡന്റുകളും കൊളാജന്‍ പ്രൊട്ടീനും അടങ്ങിയവ.


കൂടാതെ ആരോഗ്യകരമായ ഭക്ഷണരീതികളും ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ ആരോഗ്യപ്രദവും മിനുസമുള്ളതുമാക്കി നിര്‍ത്തുന്നു. ധാരാളം ഫലവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കുക. മഞ്ഞള്‍,കറ്റാര്‍വാഴ, നെല്ലിക്ക, അവോക്കാഡോ, ടീ ട്രീ ഓയില്‍, ഷീ ബട്ടര്‍, സീ സാള്‍ട്ട്, തുടങ്ങി ആയുര്‍വേദ രീതികള്‍ കെമിക്കലുകള്‍ അടങ്ങിയ വിലകൂടിയ വസ്തുക്കളേക്കാളും ഗുണം ചെയ്യുന്നവയാണ്.
 

RECOMMENDED FOR YOU:

Connect With Us

EXPLORE MORE