ജിത്തു ജോസഫ്‌, ബേസില്‍ ജോസഫ്‌ ടീമിന്റെ നുണക്കുഴി തുടങ്ങി

NewsDesk
ജിത്തു ജോസഫ്‌, ബേസില്‍ ജോസഫ്‌ ടീമിന്റെ നുണക്കുഴി തുടങ്ങി

ബേസില്‍ ജോസഫ്‌, ജിത്തു ജോസഫ്‌ ചിത്രം നുണക്കുഴി പൂജ ചടങ്ങുകളോടെ തുടങ്ങി. ജിത്തു തിരക്കഥാകൃത്ത്‌ കെആര്‍ കൃഷ്‌ണയ്‌ക്കൊപ്പം വീണ്ടുമെത്തുന്നു. 12മാന്‍, കൂമന്‍ എന്നിവയായിരുന്നു ഇരുവരുമൊരുമിച്ച സിനിമകള്‍.

നുണക്കുഴിയുടെ ഭാഗമായി ഗ്രേസ്‌ ആന്റണി, സ്വാസിക, സിദ്ദീഖ്‌, മനോജ്‌ കെ ജയന്‍, ബൈജു സന്തോഷ്‌, സൈജു കുറുപ്പ്‌, അജു വര്‍ഗ്ഗീസ്‌ എന്നിവരുമെത്തുന്നു. വിനായക്‌ വിഎസ്‌- എഡിറ്റര്‍, സിനിമാറ്റോഗ്രാഫര്‍ സതീഷ്‌ കുറുപ്പ്‌ എന്നിവര്‍ അണിയറയിലെത്തുന്നു. സരിഗമ, വിന്റേജ്‌ ഫിലിംസ്‌ ബാനറുകള്‍ അവതരിപ്പിക്കുന്ന സിനിമ യൂഡില്‍ ബാനര്‍ നിര്‍മ്മിക്കുന്നു.

ജിത്തു മോഹന്‍ലാല്‍ ചിത്രം നേര്‌ റിലീസിനൊരുങ്ങുകയാണ്‌. ലീഗല്‍ ത്രില്ലര്‍ സിനിമ ഡിസംബര്‍ 21ന്‌ തിയേറ്ററുകളിലേക്കെത്തും. അതേസമയം ബേസില്‍ ഗുരുവായൂരമ്പലനടയില്‍, അജയന്റെ രണ്ടാംമോഷണം, വര്‍ഷങ്ങള്‍ക്ക്‌ ശേഷം, വാഴ തുടങ്ങിയ സിനിമകളുടെ തിരക്കിലാണ്‌.
 

Basil Joseph, Jeethu Joseph teams Nunakuzhi starts rolling

RECOMMENDED FOR YOU: