രക്ഷാധികാരി ബൈജു ട്രെയിലര്‍ പുറത്തിറങ്ങി

NewsDesk
രക്ഷാധികാരി ബൈജു ട്രെയിലര്‍ പുറത്തിറങ്ങി

ബിജുമേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന ചിത്രം രക്ഷാധികാരി ബൈജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 

സിനിമയുടെ ചിത്രീകരണം പയ്യോളിയില്‍ പൂര്‍ത്തിയായി. വിഷുവിന് ശേഷം ഏപ്രിലില്‍ തന്നെ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

ബിജുമേനോന്റെ നായകവേഷം ഇറിഗേഷന്‍ ഡിപ്പാര്‍ട്ടമെന്റിലെ ഉദ്യോഗസ്ഥനാണ്. സിനിമയില്‍ നൂറോളം കഥാപാത്രങ്ങളെത്തുന്നു എന്നതാണ് ഒരു പ്രത്യേകത.എല്ലാ കഥാപാത്രങ്ങളും സിനിമയുമായും നായകനുമായും ഓരോ തരത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു.കുമ്പളം എന്ന ഗ്രാമത്തേയും അവിടുത്തെ ഹൃദയമിടിപ്പായ കുമ്പളം ബ്രദേഴ്‌സ് എന്ന ക്ലബിനേയും ബൈജു എന്ന കഥാപാത്രത്തേയും ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.

ഡാര്‍വിന്റെ പരിണാമം ഫെയിം ഹന്ന റെജി യാണ് നായികയാകുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരുമുണ്ട്.

സിനിമയില്‍ ഏഴ് പാട്ടുകളുണ്ട്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അലക്്‌സാണ്ടര്‍ മാത്യു, സതീഷ് കോലം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന്‍ പ്രശാന്ത് രവീന്ദ്രനാണ്. 

 

Rakshadhikari Baiju Oppu trailer released

RECOMMENDED FOR YOU: