അടുത്തിടെ തുടങ്ങിയ മലയാളസിനിമയിലെ സ്ത്രീകളുടെ സംഘടന വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സിനിമ നിര്‍മ്മിക്കുന്നു. സിനിമയോടൊപ്പം തന്നെ ഒരു സ്റ്റേജ് ഷോയും അവര്‍ പ്ലാന്‍ ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയില്‍ അകത്തും പുറത്തും സ്ത്രീകളായിരിക്കും. റിപ്പോര്‍ട്ടുകളനുസരിച്ച് സംഘടനയിലെ മെമ്പര്‍മാരായിട്ടുള്ള അഞ്ജലി മേനോന്‍, ഗീതു മോഹന്‍ദാസ്, വിധു വിന്‍സന്റ് ഇവരിലൊരാളായിരിക്കും സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സിനിമക്കാര്‍ക്കിടയിലെ ആദ്യത്തെ സ്ത്രീസംഘടനയിലെ അംഗങ്ങളായ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി എന്നിവരും സിനിമയുടെ ഭാഗമാകും.
മലയാളം സിനിമ മേഖല സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഒരു മേഖലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപം കൊണ്ടത്. ഗവണ്‍മെന്റ് ഈ മേഖലയിലെ സ്ത്രീകളുടെ ബുദ്ധിമുട്ടുകളെ പറ്റി പഠിക്കാനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട് സംഘടനയുടെ ആവശ്യപ്രകാരം.