കുട്ടികളിലെ ദന്തസംരക്ഷണം

NewsDesk
കുട്ടികളിലെ ദന്തസംരക്ഷണം

കുട്ടികളുടെ ഓറല്‍ ഹൈജീന്‍ സംരക്ഷിക്കുക എന്നത് വിചാരിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ്. ശരിയായ ദന്തസംരക്ഷണത്തെപറ്റി അറിയാത്ത രക്ഷിതാക്കളാണെങ്കില്‍ ഇത് കൂടുതല്‍ കോംപ്ലിക്കേറ്റഡ് ആയി മാറും.

അധികം രക്ഷിതാക്കളും കരുതുന്നത് പാല്‍പല്ലുകള്‍ പ്രധാനമല്ലെന്നാണ്. പാല്‍പല്ലുകള്‍ കൊഴിഞ്ഞ് പുതിയ പല്ലുകള്‍ വരുമല്ലോ എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനം. എന്നാല്‍ പാല്‍ പല്ലുകളാണ് ദന്തസംരക്ഷണത്തിലെ അടിസ്ഥാനം.

പാല്‍പല്ലുകളാണ് സ്ഥിരദന്തങ്ങളെ യഥാസ്ഥാനത്ത് വരാന്‍ സഹായിക്കുന്നത്. പാല്‍പല്ലുകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ സ്ഥിരദന്തങ്ങളേയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം പാല്‍പല്ലുകള്‍ പൂര്‍ണ്ണമായു കൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ വരും വരെയുള്ള കൂട്ടത്തോടെയുള്ള കാലയളവില്‍ അസുഖങ്ങള്‍ പകരാം. 

പാല്‍പല്ലുകള്‍ ശ്രദ്ധിക്കാതെ നേരത്തേ കൊഴിഞ്ഞുപോകുന്നത് കുട്ടികളിലെ ആത്മവിശ്വാസത്തേയും നശിപ്പിച്ചേക്കാം. ഇത് തിരിച്ചെടുക്കാന്‍ വളരെ പ്രയാസമാണ്. 

കുട്ടികളെ ആദ്യമായി ജനനസമയത്താണ് ഡെന്റിസ്റ്റിനെ കാണിക്കേണ്ടത്. അതിനുശേഷം ഓരോ ആറുമാസം കൂടുമ്പോഴും കാണിക്കുന്നത് നല്ലതാണ്. 

ആരോഗ്യകരമായ പല്ലുകള്‍ക്കായി പ്രത്യേക ഡയറ്റ് ഒന്നും ഇല്ല. എന്നാലും ജങ്ക് ഫുഡുകള്‍ ആരോഗ്യം എന്നതുപോലെ പല്ലുകളേയും ബാധിക്കുമെന്നതിനാല്‍ അവ ഒഴിവാക്കുന്നത് ഉത്തമമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പല്ലിനും നല്ലതാണ്. മിഠായികളും ചോക്കലേറ്റുകളും പല്ലില്‍ ഒട്ടിപ്പിടിക്കുകയും രോഗാണുക്കള്‍ക്ക് വളരാന്‍ മാര്‍ഗ്ഗമുണ്ടാക്കുകയും ചെയ്യും. ഇവ പൂര്‍ണ്ണമായും ഒഴിവാക്കുക കുട്ടികളെ സംബന്ധിച്ചിടത്തോളം സാധ്യമല്ല.എന്നാലും കഴിവതും ഒഴിവാക്കുക. അല്ലാത്ത പക്ഷം കഴിച്ചുകഴിഞ്ഞ് വായ നന്നായി കഴുകുന്ന ശീലം ചെറുപ്പത്തിലേ തന്നെ വളര്‍ത്തുക. 

ശരിയായ ടൂത്ത്ബ്രഷും പേസ്റ്റും ഉപയോഗിക്കുക എന്നതും വളരെ പ്രധാനമാണ്. കുട്ടികള്‍ക്ക് സോഫ്റ്റ് ആയിട്ടുള്ള ടൂത്ത് ബ്രഷ് വിത്ത് റൗണ്ടഡ് ടഫ്റ്റ് ആണ് നല്ലത്. 

ബ്രഷുകള്‍ പലതരത്തിലും ഭാവത്തിലും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്.ബ്രഷിലും പേസ്റ്റിലുമല്ല കാര്യം ബ്രഷ് ചെയ്യുന്ന ടെക്‌നിക്കാണ് പ്രധാനമെന്നു പറയുമെങ്കിലും, പല്ലിന്റെ എല്ലാ ഭാഗത്തുമെത്തുന്ന തരത്തിലുള്ള ബ്രഷുകളാണ് നല്ലത്.ഇടതുകയ്യന്മാര്‍ക്കും വലം കയ്യന്മാര്‍ക്കും ബ്രഷിങ്ങിലും വ്യത്യാസമുണ്ട്. വലംകയ്യന്മാര്‍ ഇടതുവശത്തുനിന്നുമാണ് ബ്രഷ് ചെയ്തു തുടങ്ങുന്നതെങ്കില്‍ ഇടംകയ്യുള്ളവര്‍ നേരെ തിരിച്ചാണ്. എല്ലാവരും ഇത് കണക്കിലെടുത്ത് പല്ലിന്റെ എല്ലാ ഭാഗത്തും വൃത്തിയാക്കാന്‍ ശ്രമിക്കണം.

ചെറിയ കുട്ടികള്‍ക്ക് ടൂത്ത് ബ്രഷ് ഒരു കളിപ്പാട്ടമായി നല്‍കികൊണ്ട് ബ്രഷിംഗ് തുടങ്ങാം. അവര്‍ അറിയാതെ തന്നെ ബ്രഷ് വായില്‍ ഇട്ടുകൊള്ളും. കുറച്ച് വലുതായി കഴിയുമ്പോള്‍ രക്ഷിതാക്കളൊടൊപ്പം ഒരു കളിയാക്കിമാ്റ്റാം ബ്രഷിംഗും. 

എല്ലായ്‌പ്പോഴും വൃത്താകൃതിയില്‍ വേണം ബ്രഷ് ചെയ്യാന്‍. താഴത്തെ പല്ലുകള്‍ നല്ലരീതിയില്‍ വൃത്തിയാക്കണം. ചുണ്ടുകള്‍ ഇതിനെ തടസ്സപ്പെടുത്തും എന്നതിനാല്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം.
എല്ലായ്‌പ്പോഴും ബ്രഷ് ചെയ്യുക പ്രയാസകരമാണ് എന്നതിനാല്‍ ദിവസവും രണ്ടുനേരമെങ്കിലും ബ്രഷിംഗ് ശീലമാക്കുക. കൂടാതെ ടൂത്ത് ബ്രഷ് മൂന്നം മാസം കൂടുമ്പോള്‍ മാറ്റണം എന്നത്്.

കുട്ടികളുടെ പല്ലില്‍ കറുത്ത അടയാളങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ വായ് നാറ്റം ,പല്ലിലെ ചുവപ്പുനിറവും പല്ല് ഇളകുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടതുണ്ട്. ഇതൊന്നുമില്ലെങ്കിലും ഓരോ ആറുമാസം കൂടുമ്പോഴും ഡോക്ടറെ കാണുന്നത് നല്ലതാണ്. 

പാല്‍ പല്ലുകള്‍ കൊഴിയുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കണം. ശരിയായ സമയത്ത് പല്ലിളക്കി കളയാനും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. പുതിയ പല്ലുകള്‍ എങ്ങനെയാണ് വരുന്നതെന്നും ശ്രദ്ധ്ിക്കണം. പല്ലുകള്‍ വരുന്നതിലെ ചെറിയ വ്യത്യാസങ്ങള്‍ കാര്യമാക്കേണ്ടതില്ല്, അടുത്ത പല്ലിളകി ്സ്ഥലം ലഭിക്കുമ്പോള്‍ അവ താനെ ശരിയാവും. വലിയ പ്രശ്‌നങ്ങള്‍ തുടക്കത്തിലേ പരിഹരിക്കുന്നതാണ് നല്ലത്. പഴയ പല്ലുകള്‍ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ പുതിയവ അഞ്ചോ ആറോ മാസത്തിനുള്ളില്‍ പൂര്‍ണ്ണമായു വളരുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണം. 

പല്ലിനെ പിടിച്ചു വലിക്കാതിരിക്കാന്‍ കുട്ടികളോട് പറയണം. സാവധാനത്തില്‍ വേരുകള്‍ക്ക് ക്ഷതമേല്‍ക്കാത്ത് രീതിയിലാണ് പാല്‍പല്ലുകള്‍ പറച്ചുകളയേണ്ടത്. 
6 വയസ്സാകുമ്പോഴാകും ആദ്യത്തെ പല്ല്് കൊഴിയുന്നത് മിക്ക കുട്ടികളിലും. ആദ്യം വന്ന പല്ലാവും മിക്കവരിലും ആദ്യമിളകുക. 12 വയസ്സുവരെ മറ്റു പല്ലുകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കും. പല്ലുകള്‍ കൊഴിയുന്നതിലെ ഇടവേളകള്‍ പ്രശ്‌നമുള്ള കാര്യമല്ല. 

kids dental health, things to care

RECOMMENDED FOR YOU: