കുട്ടികളുടെ ഭക്ഷണത്തില്‍ പച്ചക്കറികളുടെ ആവശ്യം

NewsDesk
കുട്ടികളുടെ ഭക്ഷണത്തില്‍ പച്ചക്കറികളുടെ ആവശ്യം

ഇന്നത്തെ കാലത്ത് കുട്ടികള്‍ ഇഷ്ടപ്പെടുന്നത് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ജങ്ക് ഫുഡുകളും സ്‌നാക്ക്‌സുകളുമാണ്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യവും രോഗപ്രതിരോധശേഷിയും നല്‍കുന്ന നാടന്‍ ഭക്ഷണങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്ക് അന്യമാവുകയാണ്. 

പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും കുട്ടികളില്‍ നിന്നും അകലുന്നത് പല രോഗങ്ങളും കടന്നുകൂടാന്‍ കാരണമാകുന്നു. അതുകൊണ്ട് കുട്ടികളെ പഴയകാല ഭക്ഷണശീലങ്ങളിലേക്ക് മാറ്റികൊണ്ടുവരേണ്ടത് അത്യാവശ്യമായിരിക്കുന്നു. പൊണ്ണത്തടി ഇല്ലാതാക്കാനും, പഠനനിലവാരം വര്‍ധിപ്പിക്കാനും പഴയ ഭക്ഷണശീലത്തിലേക്ക് മാറുന്നത് സഹായിക്കുന്നു.

കുട്ടികള്‍ക്ക്് പച്ചക്കറികളുടെ പ്രാധാന്യവും ഗുണവും മനസ്സിലാകും വിധം മാതാപിതാക്കള്‍ ഭക്ഷണത്തില്‍ പച്ചക്കറി വിഭവങ്ങള്‍ ഉള്‍പ്പെടുത്തണം. പച്ചക്കറി വാങ്ങാന്‍ പോവുമ്പോഴും ഭക്ഷണം തയ്യാറാക്കുമ്പോഴും കുട്ടികളേയും ഒപ്പം കൂട്ടാം. ഓരോ പച്ചക്കറികളുടേയും ഗുണവും എങ്ങനെ രസകരമായി പാകപ്പെടുത്താമെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം. ഓരോന്നിന്റേയും രുചിയും ഗന്ധവും കുട്ടികള്‍ക്ക്് പറഞ്ഞുകൊടുക്കാം. കുട്ടികളും പതിയെ പച്ചക്കറികളെ ഇഷ്ടപ്പെടാന്‍ തുടങ്ങിക്കോളും. 

പച്ചക്കറികള്‍ വൃത്തിയാക്കാനും പാചകം ചെയ്യാനും ഒപ്പം കൂട്ടുകയും അവ വൃത്തിയില്‍ അലങ്കരിച്ചു വയ്ക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നത് അവര്‍ക്ക് അത് കഴിക്കാനുമുള്ള ഇഷ്ടം കൂട്ടും.

വീട്ടില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ ഒരു കുഞ്ഞ് പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാം. കുട്ടികള്‍ സ്വയം ഉണ്ടാക്കിയെടുക്കുന്ന പച്ചക്കറികളാവുമ്പോള്‍ അവര്‍ക്ക് കഴിക്കാനുമുള്ള താത്പര്യം കൂടും. 


വിത്ത് നടുന്നതു മുതല്‍ കൃഷിയുടെ ഓരോ ഘട്ടത്തിലും കുട്ടികളേയും കൂട്ടാം. ടെലിവിഷനില്‍ നിന്നും മൊബൈല്‍ ഗെയിമുകളില്‍ നിന്നും കുട്ടികളെ അകറ്റാനും ഇത് സഹായകമാകും.

Need of vegetables in kids food

RECOMMENDED FOR YOU: