കുഞ്ഞുങ്ങളെ മസാജ് ചെയ്യുക എന്നത് നൂറ്റാണ്ടുകളായി പലയിടങ്ങളിലും പിന്തുടരുന്ന രീതിയാണ്. ശാസ്ത്രവും നിത്യേന കുഞ്ഞുങ്ങളെ മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ശരിയായ രീതിയില്‍ കുഞ്ഞുങ്ങളെ എങ്ങനെ മസാജ് ചെയ്യാമെന്നു നോക്കാം.
ബേബി മസാജിലൂടെ രക്തയോട്ടം വര്‍ധിപ്പിക്കാനും , കുഞ്ഞുങ്ങളുമായുള്ള ബോണ്ടുണ്ടാക്കാനും സാധ്യമാകുന്നു.മസാജ് ചെയ്യുന്നത് കുഞ്ഞുങ്ങള്‍ക്ക് ഒരുപാടു നേട്ടങ്ങളാണ് നല്‍കുന്നത്.ഇതിനായി നീക്കിവയ്ക്കുന്ന സമയം കുട്ടികളെ സ്‌നേഹിക്കാനും അവര്‍്ക്ക് സുരക്ഷിതത്വവും നല്‍കുന്നു.
പാരമ്പര്യ രീതികളനുസരിച്ച് മസാജിംഗ് എന്നത് കുട്ടികളുടെ പ്രഭാതകര്‍മ്മമാണ്.കുളിപ്പിക്കുന്നതിന് മുമ്പായാണ് ഇത് ചെയ്യുക. പിന്തുടരാന് നല്ല രീതിയാണിതെങ്കിലും യാതൊരു സമയക്രമവും മസാജിംഗിനില്ല എന്നതാണ് സത്യം. കുടുംബാംഗങ്ങള്‍ക്കും നിങ്ങള്‍ക്കും അനുയോജ്യമായ ഒരു സമയം ഇതിനായി മാറ്റിവയ്ക്കാം.മസാജ് ചെയ്യും മുമ്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം..
ഭക്ഷണം കഴിച്ച ഉടനെ ഒഴിവാക്കാം - വയര്‍ നിറഞ്ഞിരിക്കുന്ന സമയത്തെ മസാജിംഗ് ഒഴിവാക്കാം. ഇത് കുഞ്ഞുങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും.മുപ്പതുമിനിറ്റെങ്കിലും കഴിഞ്ഞേ മസാജ് ചെയ്യാവൂ.
ബെഡ് ടൈം മസാജ് പരീക്ഷിക്കാം - കുട്ടികള്‍ക്ക് നന്നായി ഉറങ്ങാന്‍ ഇത് ഉപകരിക്കും. പക്ഷെ, ചിലപ്പോള്‍ കുട്ടികള്‍ കളിക്കാനുള്ള മൂഡിലാവും മസാജിനു ശേഷം.
കുട്ടികള്‍ അസ്വസ്ഥരായിരിക്കുമ്പോഴത്തെ മസാജ് ഒഴിവാക്കുന്നതാണ് നല്ലത് - മസാജ് ചെയ്യാന്‍ കുട്ടികളും നല്ല മൂഡിലാണോയെന്ന് നോക്കുന്നത് നല്ലതാണ്. നല്ല മൂഡിലാണെങ്കില്‍ കുട്ടികള്‍ മസാജ് ചെയ്യാന്‍ അനുവദിക്കും, അല്ലാത്ത പക്ഷം വാശി കാണിച്ചെന്നിരിക്കും.
മസാജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഓയില്‍ നമ്മുടെ കൈ കുഞ്ഞുങ്ങളുടെ ദേഹത്ത് നന്നായി നീങ്ങാന്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ ഇതിനായി ഉപയോഗിക്കാം.ചര്‍മ്മത്തിനും വെജിറ്റബിള്‍ ഓയിലുകള്‍ ഗുണകരമാണ്.
വെളിച്ചെണ്ണ - ഇന്ത്യയില്‍ അധികം പേരും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ തണുത്ത കാലാവസ്ഥയില്‍ ഇത് കട്ടിയാകുമെന്നതിനാല്‍ അല്പം ചൂടാക്കി ഉപയോഗിക്കാം. മസാജ് ചെയ്യേണ്ടത് മുടിയുടെ ഡയറക്ഷനിലായിരിക്കണം. കുട്ടികളുടെ ദേഹത്തുള്ള ചെറിയ സുഷിരങ്ങള്‍ അടയാതിരിക്കാന്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുക.
ആയുര്‍വേദമനുസരിച്ച് ബലാഓയിലോ നാരായണ ഓയിലോ മസാജിനായി ഉപയോഗിക്കാം. കുട്ടികളില്‍ എക്‌സിമ പോലുള്ളവയ്ക്ക് ക്രീമോ മറ്റോ ഉപയോഗിക്കുന്നുവെങ്കില്‍ മസാജിംഗിനായും അത് ഉപയോഗിക്കാവുന്നതാണ്.
നട്ട് ഓയിലുകളും എസന്‍ഷ്യല്‍ ഓയിലുകളും ഒഴിവാക്കാം.
നട്ട് ഓയിലുകള്‍ അലര്‍ജിക്ക് കാരണമാകാന്‍ സാധ്യത ഉള്ളതിനാല്‍ അവ ഒഴിവാക്കുന്നതാണ് നല്ലത്. എസന്‍ഷ്യല്‍ ഓയിലുകള്‍ അരോമ തെറാപ്പി ഓയിലുകള്‍ തുടങ്ങിയവ കുഞ്ഞുങ്ങളുടെ ചര്‍മ്മത്തിന് പരുക്കനാവുമെന്നതിനാല്‍ ഇവ ഉപയോഗിക്കാതാരിക്കാം.
തടസ്സങ്ങളൊന്നുമില്ലാത്ത സമയം തിരഞ്ഞെടുക്കാം. ഈര്‍പ്പമില്ലാത്ത മുറി തിരഞ്ഞെടുക്കാം. പഴയ തുണികള്‍ കരുതുന്നത് നല്ലതാണ് വഴുക്കാനുള്ള സാധ്യത ഇല്ലാതാക്കാന്‍. ആഭരണങ്ങള്‍ ഒഴിവാക്കിയ ശേഷം വേണം മസാജ് ചെയ്യാന്‍.
നമുക്ക് സൗകര്യപ്രദമായി സുരക്ഷിതമായ സ്ഥലത്ത് ഇരിക്കാം
സ്ത്രീകള്‍ നിലത്ത് കാല്‍ നീട്ടിവച്ചിരുന്നാണ് ചെയ്യുക. കുഞ്ഞിനെ മടിയില്‍ ഇരുത്തും. തല കാലിന് നേരെവരത്തക്കവണ്ണം പിടിച്ച്. ഇത് പ്രയാസമാണെന്ന് കരുതുന്നവര്‍ക്ക് ഒരു ഷീറ്റ് നിലത്ത് വിരിച്ച് കുഞ്ഞിനെ അതില്‍ കിടത്താം.
താഴെ നിന്നും മുകളിലേക്ക് മസാജ് ചെയ്യാം.
കാല്‍ പാദവും കാലുകളും - മസാജ് തുടങ്ങേണ്ടത് പാദത്തില്‍ നിന്നുമാണ്. പതിയെ കാലുകളിലേക്കും മസാജ് ചെയ്യാം.
നെഞ്ച് - നമ്മുടെ രണ്ടു കയ്യും കുഞ്ഞിന്റെ ഷോള്‍ഡറില്‍ വച്ച് നെഞ്ചിലേക്ക് ആണ് മസാജ് ചെയ്യേണ്ടത്. അല്ലെങ്കില്‍ ഷോള്‍ഡറില്‍ നിന്നും കൈവിരലുകളിലേക്ക് ചെയ്യാം.വിരലിലെ ഓയില്‍ തുടച്ചു കളയാം അല്ലാത്ത പക്ഷം കുഞ്ഞ് വിരല്‍ വായിലിടാന്‍ സാധ്യതയുണ്ട്.
ടമ്മി - വയര്‍ നിറഞ്ഞിരിക്കുമ്പോള് ഇവിടെ മസാജ് ചെയ്യാതിരിക്ക്ാം. അല്ലാത്ത പക്ഷം ക്ലോക്ക് വൈസ് ഡയറക്ഷനില്‍ പതിയെ ഉഴിഞ്ഞുകൊടുക്കാം. താഴെ വലതുഭാഗത്തുനിന്നും തുടങ്ങി മുകളിലേക്ക്് ക്ലോക്ക് വൈസായാണ് ചെയ്യേണ്ടത്. അവസാനിക്കേണ്ടത് ഇടതുഭാഗത്തും.
മുഖം - കുഞ്ഞിന്റെ കവിളിലും നെറ്റിത്തടത്തിലും ഉഴിയാം. ഇവിടങ്ങളില്‍ മസാജ് ചെയ്യാനായി നടുവിരല്‍ അല്ലെങ്കില്‍ ഇന്‍ഡക്‌സ് ഫിംഗര്‍ ഉപയോഗിക്കാം. മൂക്കിന്റെ വശങ്ങളില്‍ നിന്നും തുടങ്ങി മുഖത്തിന്റെ പുറംഭാഗത്തേ്ക്ക് മസാജ് ചെയ്യാം.
ഒരുവട്ടം പൂര്‍ത്തിയാക്കിയാല്‍ കുഞ്ഞിനെ തിരിച്ചു കിടത്തി മുകളില്‍ നിന്നും താഴേക്ക് ഉഴിയാം.
മസാജിംഗ് ചെറുചൂടുവെള്ളത്തിലെ കുളിയോടെ അവസാനിപ്പിക്കാം.
മസാജിംഗ് കഴിഞ്ഞാല്‍ കുഞ്ഞിനെ തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിപ്പിക്കാം. നല്ല ഉണങ്ങിയ തുണികൊണ്ട് തോര്‍ത്തിയെടുക്കാം. ആയുര്‍വേദമനുസരിച്ച് കുളി കഴിഞ്ഞ് നെറുകയില്‍ അല്പം രാസ്‌നാതി പൊടി ഇടാം. ജലദോഷവും മറ്റും വരാതിരിക്കാന്‍ ഇത് സഹായിക്കും.