കുട്ടികള്‍,ദമ്പതികള്‍, മേലുദ്യോഗസ്ഥര്‍,രോഗികള്‍, വൃദ്ധന്മാര്‍ എന്നിങ്ങനെ വ്യത്യസ്ത പ്രായത്തിലും അവസ്ഥയിലും ഉള്ളവരിലെല്ലാം കാണുന്ന ഒന്നാണ് പിടിവാശി.അടിസ്ഥാനപരമായി വ്യക്തികളില്‍ കാണപ്പെടുന്ന ഒരു പെരുമാറ്റ വൈകല്യമാണിത്. കുട്ടികളിലെ പിടിവാശി മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്‌നം തന്നെയാണ് കുട്ടികളിലെ പിടിവാശി. അച്ചടക്കവും നല്ല ശീലവും കുട്ടികളില്‍ ചെറുപ്പം മുതലേ ശീലിപ്പി്‌ക്കേണ്ട കാര്യമാണ്.
ആവശ്യം നേടാന്‍ വേണ്ടി പട്ടിണി കിടക്കുകയും വീടുവിട്ട് പോവുക തുടങ്ങി ചീത്ത കാര്യങ്ങള്‍ ചെയ്യുന്നതിനെ നിസാരമായി തള്ളിക്കളയരുത്. അത് ചിലപ്പോള്‍ ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാം.
അച്ചടക്കമെന്നാല്‍ അഭിലഷണീയമായ പെരുമാറ്റങ്ങള്‍ കുട്ടികളില്‍ ചെറുപ്പം തൊട്ടേ ശീലിപ്പിക്കുകയെന്നതാണ്. ശരിയും തെറ്റും എന്തെന്ന കൃത്യമായ ധാരണ അവരുടെ മനസ്സില്‍ വേരുറപ്പിക്കേണ്ടതുണ്ട്. നമ്മുടെ പെരുമാറ്റം മറ്റുള്ളവരെ ദോഷകരമായി ബാധിക്കുമോ എന്നു ചിന്തിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാം.
എന്തിനും ഏതിനും കുട്ടികളെ ശിക്ഷിക്കുന്നതല്ല് അച്ചടക്കമെന്നാല്‍. അവര്‍ക്ക് നല്ല വഴികള്‍ കാട്ടികൊടുക്കുന്നവരാകണ് അച്ഛനമ്മമാര്‍. നല്ല പെരുമാറ്റങ്ങള്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നതും നല്ലകുട്ടിയാണ് എന്ന് അവരെ അഭിനന്ദിക്കുന്നതും പോലും കുട്ടികള്‍ക്ക് സന്തോഷമാണ്.നല്ല വാക്കുകളാണ് നല്ല പ്രവൃത്തിക്കുള്ള ഏറ്റവും മികച്ച സമ്മാനമെന്ന കാര്യം മറക്കാതിരിക്കുക.
കുട്ടികളെ മനസ്സിലാക്കുന്നതില്‍ അച്ഛനും അമ്മക്കും പറ്റുന്ന പിഴവുകളാണ് കുട്ടികളെ പ്രശ്‌നക്കാരാക്കുന്നത്. കുട്ടികള്‍ മുതിര്‍ന്നവരുടെ ശാസനകളേക്കാളും ഉപദേശത്തേക്കാളും അവരുടെ മാനസികാവസ്ഥയില്‍ ചി്ന്തിക്കുകയെന്നതാണ്. സ്ഥിരതയോടെ പേരുമാറുന്ന രക്ഷിതാക്കളെയാണ് കുട്ടികള്‍ ബഹുമാനിക്കുക എന്ന് മറക്കാതിരിക്കുക.
കുട്ടികളോട് ന്ല്ലരീതിയില്‍ പറയുന്നതാണ് അവരെ അനുസരിപ്പ്ിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. അവരോട് എന്തെങ്കിലും കാര്യം ചെയ്യാന്‍ ആ്ജ്ഞാപിക്കുമ്പോള്‍ അവര്‍ക്ക് അതിനോടുള്ള ഇഷ്ടം ഇല്ലാതാവുകയാണ് ചെയ്യുക. ആജ്ഞാപനത്തിനു പകരം അതു ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കുകയാണെങ്കില്‍ വളരെ ഉപകാരപ്രദമാകും.
കുട്ടികള്‍ക്ക് അമിതസ്വാതന്ത്ര്യം നല്‍കുന്നതും ദോഷകരമായേക്കാം. പിടിവാശിയും ദേഷ്യവുമെല്ലാം ഇത്തരക്കാരില്‍ കൂടുതലാവും. കുട്ടികളെ ഒട്ടും സ്വാതന്ത്ര്യമില്ലാതെ വളര്‍ത്തുന്നതും ദോഷം ചെയ്യും. ഒട്ടും ആത്മവിശ്വാസമില്ലാത്തവരും വിഷാദസ്വഭാവമുള്ളവരുമായിതീരും ഇത്തരക്കാര്‍.
കുട്ടികളെ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം ഉണ്ടായിരിക്കണം. കുട്ടികളേയും ബഹുമാനിക്കുകയും അവരോട് സ്‌നേഹത്തോടുകൂടി പെരുമാറുകയും വേണം . കുട്ടികളോട് എപ്പോഴും സത്യസന്ധരായിരിക്കണം. പരസ്പരം ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളില്‍ ബോധം ഉണ്ടാക്കിയെടുക്കുക.
കുട്ടികള്‍ക്ക്് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുക. സാധിക്കാത്ത കാര്യങ്ങളാണെങ്കില്‍ വാഗ്ദാനം നല്‍കാതിരിക്കുക. ദോഷകരമായ പ്രവൃത്തികളില്‍ നിന്നും നല്ല വാക്കുകളിലൂടെ അവരെ പിന്തിരിപ്പിക്കുക. കുട്ടികളുടെ കാര്യത്തില്‍ ക്ഷമയാണ് ആവശ്യം . തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ അവരെ സഹായിക്കുക. കുട്ടികളുടെ ചിന്തകളേയും അഭിപ്രായത്തേയും മാനിക്കുക.
കുട്ടികള്‍ മാതാപിതാക്കളെ കണ്ടാണ് പഠിക്കുന്നത്. വീടിനെകുറിച്ചും അവിടുത്തെ അന്തരീക്ഷത്തെ കുറിച്ചും കുട്ടികള്‍ എപ്പോഴും ഓര്‍ക്കേണ്ടത് നല്ല കാര്യങ്ങള്‍ ആയിരിക്കണം. വീ്്ട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള തുറന്ന സംസാരവും വീ്ട്ടിലെ കാര്യങ്ങള്‍ എല്ലാവരമായും ചര്‍ച്ച ചെയ്യുകയും വേണം. കുട്ടികളുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും വീട്ടില്‍ തുറന്നുപറയാനുള്ള അന്തരീക്ഷമായിരിക്കണം.
പരസ്പരമുള്ള സ്‌നേഹം കുടുംബാന്തരീക്ഷത്തില്‍ വളരെ അത്യാവശ്യമാണ്. സ്‌നേഹം പ്രകടിപ്പിക്കാതിരിക്കുന്നത് കുട്ടികളില്‍ അരക്ഷിതത്വബോധമാണുണ്ടാക്കുക. കുട്ടികള്‍ക്ക് ഒരു കുറവും വരരുത് എന്ന് ചിന്തിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും, എന്നാല്‍ പണത്തിന്റെ വിലയെന്തെന്ന അവരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതുണ്ട്. വീട്ടിലെ വരുമാനവും ബുദ്ധിമുട്ടും അറിഞ്ഞുവേണം കുട്ടികള്‍ വളരേണ്ടത്.