ടെലിവിഷനുമുമ്പില്‍ കൂടുതല്‍ ചെലവഴിക്കുന്ന കുട്ടികളില്‍ ഡയബറ്റിസ് സാധ്യതയുണ്ടെന്ന് പഠനം

NewsDesk
ടെലിവിഷനുമുമ്പില്‍  കൂടുതല്‍ ചെലവഴിക്കുന്ന കുട്ടികളില്‍ ഡയബറ്റിസ് സാധ്യതയുണ്ടെന്ന് പഠനം

ഒമ്പതിനും പത്തിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ടെലിവിഷന്‍, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണുകള്‍ ഇവയുമായി മൂന്നുമണിക്കൂറിലേറെ സമയം ചെലവഴിക്കുന്നുവെങ്കില്‍ ഡയബറ്റിസ് സാധ്യതയുണ്ടെന്ന് പഠനങ്ങള്‍.

ജേര്‍ണല്‍ ഓഫ് ആര്‍ക്കൈവ്‌സ് ഓഫ് ഡിസീസ് ഇന്‍ ചൈല്‍ഡ്ഹുഡ് എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചു പേരില്‍ ഒരാള്‍ എന്ന രീതിയില്‍ ഇത്തരത്തില്‍ ദിവസവും സമയം ചെലവഴിക്കുന്നതായാണ് പറയുന്നത്. 

റിസേര്‍ച്ചേഴ്‌സിന്റെ അഭിപ്രായത്തില്‍ ടൈപ്പ് 2 പ്രമേഹസാധ്യത ഇല്ലാതാക്കാന്‍ ഇത്തരം ശീലങ്ങള്‍ ഇല്ലാതാക്കുന്നത് വളരെയധികം സഹായിക്കുമെന്നാണ്.

നേരത്തേ തന്നെ ടൈപ്പ് 2 ഡയബറ്റിസ് വരുന്നതുംം മറ്റും തടയുന്നതിന് കുട്ടി്്ക്കാലത്തെ ഇത്തരം ശീലങ്ങള്‍ ഇല്ലാതാക്കുന്നത് സഹായിക്കും.4500 ലധികം ഒമ്പതിനും പത്തിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള സാംപിളുകള്‍ റിസേര്‍ച്ചേഴ്‌സ് ഇതിനായി പഠനവിധേയമാക്കി. ലണ്ടന്‍,ബര്‍മ്മിംഗ്ഹാം, ലെയ്‌സസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനങ്ങള്‍ നടത്തിയത്.

രക്തത്തിലെ കൊഴുപ്പ്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, രക്തത്തിലെ പഞ്ചസാര, പ്രഷര്‍ , ബോഡി ഫാറ്റ് എന്നിവയെല്ലാം പഠനവിധേയമാക്കി. ഈ എല്ലാ കാര്യങ്ങളും ടെലിവിഷനു മുമ്പില്‍ ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികളില്‍ വളരെ ഉയര്‍ന്ന അളവിലാണ് ഉള്ളത്.
 

Diabetes chance is there, if your kid watches TV for over three hours

RECOMMENDED FOR YOU: