പെണ്‍കുട്ടികളേയും സ്ത്രീകളേയും വല്ലാതെ വേദനിപ്പിക്കുന്ന ഒരു പ്രശ്‌നമാണ് അമിത രോമവളര്‍ച്ച. ഇത് മുഖത്തും മേല്‍ച്ചുണ്ടിലുമാകുന്നത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നു. സൗന്ദര്യപ്രശ്‌നമായി മാത്രം ഇതിനെ ഒതുക്കാന്‍ സാധിക്കില്ല. പലരിലും ഇത് ആത്മവിശ്വാസം ഇല്ലാതാക്കാനും കാരണമാകുന്നു.
അമിതമായ രോമവളര്‍ച്ച പല കാരണങ്ങളാലുമാവാം. ആമാശയരോഗങ്ങള്‍, അഡ്രിനല്‍ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, തൈറോയിഡ് പ്രശ്‌നങ്ങള്‍ ഇവയെല്ലാം കാരണമാവാം.എന്താണ് കാരണമെന്നറിഞ്ഞുവേണം ചികിത്സ നടത്തേണ്ടത്.
ആധുനികകാലഘട്ടത്തില്‍ ഇതിനെ ഒഴിവാക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. ത്രഡിംഗ്, വാക്‌സിംഗ്, പ്ലക്കിംഗ്, ലേസര്‍ ഹെയര്‍ റിമൂവര്‍ തുടങ്ങിയവ കൂടാതെ വിപണിയില്‍ ഇതിനായി പല തരത്തിലുള്ള ക്രീമുകളും ലഭ്യമാണ്. എന്നാല്‍ ഇവയ്‌ക്കെല്ലാം ഏതെങ്കിലും തരത്തിലുള്ള സൈഡ് എഫക്ട്‌സ് കാണുമെന്ന് മാത്രം.
എന്നാല്‍ ഇതിനായി ഉപയോഗിക്കാവുന്ന നമ്മുടെ മുത്തശ്ശിമാര്‍ പകര്‍ന്നു നല്‍കിയ പല മാര്‍ഗ്ഗങ്ങളുമുണ്ട്. സൈഡ് എഫക്ട്‌സും ഇല്ല, പണചിലവും കുറവ്. പല സാധനങ്ങളും നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളുമാണ്. അവ ഏതൊക്കെയെന്നറിയാം.
മഞ്ഞള്‍ ആണ് രോമം കളയാന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല വസ്തു. മഞ്ഞള്‍ ഏറ്റവും നല്ലൊരു അണുനാശിനി കൂടിയാണ്. അത് എങ്ങനെയൊക്കെ ഉപയോഗിക്കാം.ഇപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും പാക്കറ്റ് രൂപത്തില്‍ ലഭിക്കുന്ന മഞ്ഞള്‍പ്പൊടിയല്ല ഉപയോഗിക്കേണ്ടത്. പച്ചമഞ്ഞളോ അല്ലെങ്കില്‍ നമ്മള്‍ തന്നെ പൊടിച്ചെടുക്കുന്നതോ ഉപയോഗിക്കാം.ഏറ്റവും നല്ലത് കസ്തൂരി മഞ്ഞളാണ്.ഇതിനായും വിപണിയെ ആശ്രയി്ക്കാതെ സ്വയം തയ്യാറാക്കാം.