മുളപ്പിച്ച ധാന്യങ്ങള്‍ ഡയറ്റില്‍, ഗുണങ്ങളേറെ

NewsDesk
മുളപ്പിച്ച ധാന്യങ്ങള്‍ ഡയറ്റില്‍, ഗുണങ്ങളേറെ

ഏറെ ആളുകളും ചിന്തിക്കുന്നത് ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണശീലത്തിന് നല്ല ആഹാരം ഉള്‍പ്പെടുത്താന്‍ ധാരാളം പണം ചിലവഴിക്കേണ്ടതുണ്ടെന്നാണ്. എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല.

നമ്മുടെ ശരീരത്തെ വിഷമുക്തമാക്കാനും, ഭാരം കുറയ്ക്കാനും ഊര്‍ജ്ജസ്സുള്ളതാക്കാനും നമ്മുടെ ഗ്രോസറി ബില്‍ പകുതിയാക്കി വെട്ടികുറയ്ക്കാനുമുതകുന്ന ഒരു സൂപ്പര്‍ഫുഡുണ്ട്. ഇത് രുചികരം മാത്രമല്ല, പല ഗുണങ്ങള്‍ നിറഞ്ഞതുമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഇഷ്ടവുമാണ് ഈ ഭക്ഷണം. വെജിറ്റേറിയന്‍സും നോണ്‍ വെജിറ്റേറിയന്‍സും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്ന്. കുറച്ച് ദിവസം കൊണ്ട് തന്നെ വീട്ടില്‍ തയ്യാറാക്കിയെടുക്കാവുന്നതാണ്. മണ്ണില്ലാതെ തന്നെ. പച്ചയ്‌ക്കോ വേവിച്ചോ ഉപയോഗിക്കാവുന്നതാണ്.

ഇതുവരെയും ഊഹിച്ചെടുക്കാത്തവര്‍ക്കായി, മുളപ്പിച്ച ധാന്യങ്ങള്‍ തന്നെയാണ് ഈ സൂപ്പര്‍ഫുഡ്. വളരെ ചെറുതെന്ന് തോന്നിപ്പിക്കുമെങ്കിലും ധാരാളം ന്യൂട്രിയന്‍സും വിറ്റാമിനുകളും ഇതിലടങ്ങിയിരിക്കുന്നു. ഇതാഗിരണം ചെയ്യാന്‍ ശരീരത്തിന് പ്രയാസമില്ല താനും. മുളപ്പിച്ച ധാന്യങ്ങള്‍ ശരീരത്തിന് എന്തെല്ലാം നല്‍കുന്നുവെന്ന് നോക്കാം
 

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

തളിരില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു, ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്ന ന്യൂട്രിയന്റ്. ശരീരത്തെ ഇന്‍ഫക്ഷനുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. അസുഖത്തിന് കാരണമായേക്കാവുന്ന ഫ്രീ റാഡിക്കലുകളെ ന്യൂട്രിലൈസ് ചെയ്യാന്‍ ആന്റി ഓക്‌സിഡന്റ് നേച്ചറുള്ള ഈ മൈക്രോ ന്യൂട്രിയന്റിനാവുന്നു. ശരീരത്തെ ആരോഗ്യപൂര്‍ണ്ണമാക്കി നിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
കൂടാതെ തളിര് വളര്‍ന്നുവരുന്തോറും അതിലെ വിറ്റാമിന്‍ എ കണ്ടന്റ് ഒറിജിനലിലുള്ളതിനേക്കാളും അഞ്ച് മടങ്ങ് വര്‍ധിക്കും. വിറ്റാമിന്‍ സി പോലെ തന്നെ വിറ്റാമിന്‍ എയും പവര്‍ഫുള്‍ ആന്റി ഓക്‌സിഡന്റാണ്. ഇവയൊക്കെ തളിരിനെ ശക്തമായ പ്രതിരോധ സിസ്റ്റം ഉണ്ടാക്കുന്നതിനുള്ള നല്ല ഒപ്ഷനാക്കി മാറ്റുന്നു.
 

മെറ്റബോളിസത്തെ ബൂസ്റ്റ് ചെയ്യുന്നു

മുളപ്പിച്ച പയറുകളും ധാന്യങ്ങളും ആവശ്യമുള്ള എന്‍സൈമുകളുടെ പവര്‍ഹൗസ് കൂടിയാണ്. ഈ എന്‍സൈമുകള്‍ ശരീരത്തിന്റെ മെറ്റബോളിസത്തെ ബൂസ്റ്റ് ചെയ്യുന്നു. 
പ്രോട്ടീന്‍ സമ്പുഷ്ടമാണ്, കോശനിര്‍മ്മാണത്തിനും അവയവങ്ങളുടെ റിപ്പയറിംഗിനും അസ്ഥികളും പേശികളുടേയും വളര്‍ച്ചയ്ക്കും മറ്റും ആവശ്യമായുള്ള ന്യൂട്രിയന്റ്. ശരീരത്തിന്റെ ആരോഗ്യത്തിനായുള്ള ചിലവുകുറഞ്ഞ മാര്‍ഗ്ഗം.ന്യൂട്രീഷ്യന്‍സ് മുളപ്പിച്ച ധാന്യങ്ങളെ വെജിറ്റേറിയന്‍സിന് ഇറച്ചിയ്ക്ക് പകരക്കാരനായി ഉപയോഗിക്കാമെന്നാണ്.
 

ദഹനാരോഗ്യത്തിനും ഉത്തമം

മെറ്റബോളിസം ബൂസ്റ്റിംഗ് എന്‍സൈമുകളും സാന്നിധ്യം കാരണം തളിര് ദഹനപ്രക്രിയയ്ക്കും ഉത്തമമാകുന്നു. ദഹനസമയത്ത് നടക്കുന്ന കെമിക്കല്‍ റിയാക്ഷനുകളില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ് ഈ എന്‍സൈമുകള്‍. ഇത് കാരണം ഭക്ഷണത്തെ ശരിയായ രീതിയില്‍ വിഘടിപ്പിക്കുകയും ന്യൂട്രിയന്റ്‌സിനെ ശരിയായി ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

കൂടാതെ തളിരിലടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബറുകളും ശോധനയ്ക്ക് സഹായകരമാണ്. ഗാസ്ട്രിക് ജ്യൂസുകള്‍ റിലീസ് ചെയ്യുന്നതിനും, എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു.

തളിരുകള്‍ കഴിക്കുന്നത് ഇതൊക്കെ കാരണം ദഹനസംബന്ധമായു പ്രശ്‌നങ്ങള്‍, മലബന്ധം, ഡയേറിയ തുടങ്ങിയവയെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.
 

ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

തളിരുകള്‍ ശരീരത്തിന് വിറ്റാമിനും മിനറലുകളും നല്‍കുന്നു. കലോറി വളരെ കുറവായിരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഭാരത്തെ പറ്റി ചിന്തിക്കാതെ തന്നെ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ഭക്ഷണം കഴിച്ചുവെന്ന തോന്നല്‍ ഉണ്ടാക്കുന്നു. 
 

അനീമിയയ്ക്കുള്ള ചികിത്സയില്‍ ഉള്‍പ്പെടുത്താം

അനീമിയ എന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് അപകടപരമായ രീതിയില്‍ കുറയുന്നതുമൂലമുണ്ടാകുന്ന അവസ്ഥയാണ്. അയേണ്‍ ഡെഫിഷ്യന്‍സി ശരീരത്തിലെ രക്തത്തിന്റെ അളവിനേയും ദോഷകരമായ രീതിയില്‍ ബാധിക്കുന്നു. തലകറക്കം, ബോധക്ഷയം, വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എല്ലാം ഇതുമൂലമാവാം.
സ്പ്രൗട്ട്‌സില്‍ ധാരാളം ട്രേസ് മിനറല്‍സ്, അയേണ്‍, കോപ്പര്‍ പോലുള്ളവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രക്തത്തിന്റെ അളവിനെ ബാലന്‍സ് ചെയ്യിക്കുന്നു. രക്തചംക്രമണത്തെ ബൂസ്റ്റ് ചെയ്യുകയും ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇത് സഹായകരമാണ്. ഇത് കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെ യാത്രയെ സഹായിക്കുന്നു.
 

കാഴ്ചയെ സഹായിക്കുന്നു

കാറ്ററാക്ട്, പ്രായാധിക്യം മൂലമുളള കാഴ്ചപ്രശ്‌നങ്ങള്‍ എന്നിവയ്കക് പരിഹാരമായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത് വിറ്റാമിന്‍ എ ധാരാളം ശരീരത്തിലേക്കെത്തിക്കുക എന്നതാണ്. ഇത് കണ്ണിന്റെ പുറമെയുള്ള ആവരണത്തേയും ക്ലിയറാക്കാന്‍ സഹായിക്കുന്നു. റോഡോപ്‌സിന്‍ എന്നതിന്റെ കീ കമ്പോണന്റിനെ ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. റോഡോപ്‌സിന്‍ കണ്ണുകളിലുണ്ടാകുന്ന ഒരു പ്രോട്ടീന്‍ ആണ്. പ്രകാശം കുറഞ്ഞ അവസ്ഥയിലും കാഴ്ചയ്ക്ക് സഹായിക്കുന്നവയാണിവ. 


സ്പ്രൗട്ട്‌സില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ന്യൂട്രീഷ്യനിസ്റ്റുകളും റിസേര്‍ച്ചുകളും ആരോഗ്യപൂര്‍ണ്ണമായ കാഴ്ചയ്ക്ക് സ്പ്രൗട്ട്‌സ് കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നു.
 

sprouts in diet, health benefits

RECOMMENDED FOR YOU: