തേന്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നത് ശരിയാണ്, എന്നാല്‍ ചില ദോഷങ്ങളും ഇതിനുണ്ട്. ദഹനത്തെ സഹായിക്കുന്നുവെന്നതാണ് ഏറ്റവും മികച്ച ഗുണം. ആന്റി ഓക്‌സിഡന്റ് ലെവല്‍ വര്‍ധിക്കാനും ഇത് സഹായിക്കുന്നു.
ഒരു സ്പൂണില്‍ 64 കലോറി
തേന്‍ രുചികരമായ പ്രകൃത്യാലുള്ള മധുരമാണെങ്കിലും ഇതില്‍ മധുരവും കലോറിയുമുണ്ട്. കുറഞ്ഞ തോതിലല്ലെന്നുള്ളതാണ് വാസ്തവം. ഒരു ടീസ്പൂണ്‍ നിറയെ തേനില്‍ 64കലോറി അടങ്ങിയിരി്ക്കുന്നു. 21ഗ്രാം ഭാരമെന്നതില്‍ 17.25ഗ്രാമും പഞ്ചസാരയാണ്. ഇതിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് 61 എന്നത് സുക്രോസ്, പഞ്ചസാര എന്നിവയുടേതിന് ഏകദേശം തുല്യമാണ്. അതായത് ഇതിന്റെ കൂടിയ അളവിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ്, പഞ്ചസാര എനന്നിവ ഡയബറ്റിക് ആയിട്ടുള്ളവരും പഞ്ചസാര നിയന്ത്രിക്കേണ്ടവരും തേന്‍ ഉപയോഗിക്കും മുമ്പായി ചിന്തിക്കേണ്ടതു തന്നെയാണ്. കുറഞ്ഞ അളവില്‍ ഉപയോഗിക്കണം മറ്റുള്ളവരും.
എന്നാല്‍ മറ്റു മധുരങ്ങളെ വച്ച് നോക്കുമ്പോള്‍ തേന്‍ പ്രകൃതി തന്നെ നല്‍കുന്ന ന്യൂട്രിയന്റ് സമ്പുഷ്ടമായ മധുരമാണ്. മറ്റു മധുരങ്ങള്‍ക്ക് പകരക്കാരനാവാന്‍ തേനിന് സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വിറ്റാമിനുകള്‍, മിനറല്‍സ് എന്നിവയെല്ലാം ഇതിനെ ന്യൂട്രീഷ്യസ് ആക്കുന്നു. ഇതിലടങ്ങിയിരി്ക്കുന്ന ന്യൂട്രിയന്റ്‌സ് ആണ് അസ്‌കോര്‍ബിക് ആസിഡ്, നയാസിന്‍,റൈബോഫ്‌ലാവിന്‍, കാല്‍സ്യം, അയേണ്‍, കോപ്പര്‍,പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, മഗ്നീഷ്യം,എന്നിവ.
ഭാരവും കൊഴുപ്പും നിയന്ത്രിക്കാന്‍ പഞ്ചസാരയേക്കാളും നല്ലതാണ്
ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുവന്നര്‍ക്ക തേന്‍ ഉപയോഗിക്കാന്‍ വളരെ കാരണങ്ങളുണ്. അമിതവണ്ണമുളളവര്‍ക്ക് സുക്രോസിന് പകരം തേന്‍ നല്‍കുന്നത് ശരീരഭാരം അല്ലെങ്കില്‍ കൊഴുപ്പ് കുറയുന്നതിന് സഹായിക്കുമെന്ന് ചില ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചസാരയ്ക്കും സുക്രോസിനും പകരമായി തേന്‍ ഉപയോഗിക്കുന്നത് ഭാരം കുറയാനും കൊഴുപ്പ് കുറയാനും സഹായിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും കണ്ടെത്തിയിരുന്നു.
ഭാരം കൂടുതലുള്ള ആളുകളില്‍ കണ്ടുവരുന്ന കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കാനും തേന്‍ ഗുണകരമാണ്. കൊളസ്‌ട്രോള്‍ സാധാരണ നിലയിലുള്ളവരിലും ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ എന്നതിന്റെ അളവ് കുറച്ച് ടോട്ടല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു, നല്ല കൊളസ്‌ട്രോള്‍ എച്ച്ഡിഎല്‍ നില വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ കൊളസ്‌ട്രോള്‍ നില തീരെ കുറവായവരില്‍ വീണ്ടും കുറയാനിടയാക്കും.
വിശപ്പിനെ ഇല്ലാതാക്കുന്നു
വിശപ്പ് ഇല്ലാതാക്കും തേന്‍ എന്നും പറയുന്നുണ്ട്, ഇത് ഭാരം കുറയാന്‍ കാരണമാവുന്നു. തേന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നവര്‍ മറ്റുള്ളവരേക്കാളും 13.3% കുറവ് ആഹാരം മാത്രം ഉപയോഗിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
സ്ത്രീകളില്‍ നടത്തിയ ചില പഠനങ്ങളില്‍ വിശപ്പിന് കാരണമാകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ കുറച്ച് വിശപ്പിനെ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും സാധിക്കുമോയെന്ന് ഇനിയും പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
ദഹനത്തെ സഹായിച്ച് ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.
തേന്‍ ദഹനത്തെ സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളെ പിന്തുണയ്ക്കുന്നതിലൂടെ തേന്‍ ദഹനത്തെ സഹായിക്കുന്നു. മൊത്തത്തിലുള്ള പ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്നതിനൊപ്പം ദഹനത്തിനും സഹായിക്കുന്നു. പൊണ്ണത്തടിയും മാനസികാരോഗ്യവുമായി ബന്ധമുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത് . നല്ല മാനസികാരോഗ്യം തടി കുറയ്ക്കാനും ആവശ്യമാണ്.
തേനിന്റെ ഗുണം ലഭിക്കാനായി ചൂടുവെളളത്തോടൊപ്പം ഉപയോഗിക്കാം
തേന്‍ ഉപയോഗപ്പെടാനായി അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. സ്റ്റാര്‍ട്ടറുകളില്‍ മധുരത്തിനായി പഞ്ചസാരയ്്ക്കു പകരക്കാരനായി തേന്‍ ഉപയോഗിക്കാം. എന്നാല്‍ തേന്‍ അധികമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
മറ്റൊരു മാര്‍ഗ്ഗം, എഴുന്നേറ്റ ഉടനെ ചെറുചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിന് ഉത്തമമാണെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. മറ്റു മരുന്നുകള്‍ക്കെല്ലാം പകരക്കാരനാണിത്. ഇതിന്റെ ഗുണത്തെ അല്പം തേനും കറുവാപ്പട്ടയും ചേര്‍ത്ത് ബൂസ്റ്റ് ചെയ്‌തെടുക്കാവുന്നതാണ്. തേന്‍ പോലെ കറുവാപ്പട്ട ഭാരം കുറയുന്നതുമായി നേരിട്ട് ബന്ധമില്ല. ഗ്ലൂക്കോസിലും ലിപ്പിഡ് മെറ്റബോളിസത്തിലുമുള്ള ഇതിന്റെ ഇടപെടല്‍ മൊത്തത്തില്‍ ഭാരം കുറയാനും സഹായിക്കുന്നു.
ഡയബറ്റിക് ആയിട്ടുള്ളവര്‍ക്ക് പഞ്ചസാരയ്ക്കുപകരം കറുവാപ്പട്ടയുടെ റോ ടേസ്റ്റ് മാറ്റാനായി അല്പം തേന്‍ ചേര്‍ത്ത് കുടിക്കാം. ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനായി മരുന്നു കഴിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത് പരീക്ഷിക്കാവൂ.
നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കാം
തേനും ചൂടുവെള്ളവും ചേര്‍ത്തതിലേക്ക് ഉപയോഗിക്കാവുന്ന മറ്റൊരു സാധനമാണ് നാരങ്ങാനീര്. പേശികളെ ഉത്തേജിപ്പിക്കാനും ദഹനത്തിനും ശരീരത്തില്‍ നിന്നും ടോക്‌സിനുകളെ കളയാനും മറ്റും നല്ലതാണ്. മെറ്റബോളിസത്തേയും ഇത് സഹായിക്കുന്നു. എന്നാല്‍ വെറുംവയറ്റില്‍ നാരങ്ങാനീര് എന്നത് എല്ലാവര്‍ക്കും നല്ലതാവണമെന്നില്ല. അസിഡിറ്റി പോലുള്ള പ്രശ്‌നമുള്ളവര്‍ക്ക്.
വിശ്വാസമുള്ള സ്ഥലത്തുനിന്നുമുള്ള ഓര്‍ഗാനിക് തേന്‍ ഉപയോഗിക്കുക
എല്ലാ തേനും ശുദ്ധവും ന്യൂട്രിയന്‍സ് സമ്പുഷ്ടവുമല്ല. തേനിന്റെ ഗുണം ലഭിക്കണമെങ്കില്‍ ഓര്‍ഗാനിക് ആയിട്ടുള്ള നല്ല ബ്രാന്റ് കമ്പനികളുടേത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. റോ ഹണി ചൂടാക്കത്തതും, അണ്‍പാസ്ചുറൈസ്ഡും, അണ്‍പ്രോസസ്ഡുമായതിനാല്‍ ഇതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവില്ല.