തലയിലെ ചൊറിച്ചില്‍ പല കാരണങ്ങളാലാവാം. താരന്‍, സോറിയാസിസ്, പേന്‍, ഫംഗല്‍ ഇന്‍ഫക്ഷന്‍സ് ഇവയെല്ലാം തല ചൊറിയുന്നതിന് കാരണമാവുന്നു.തലയിലെ ചൊറിച്ചില്‍ പലപ്പോഴും അസഹനീയമാണെന്നതാണ് വാസ്തവം. തലയിലെ ചൊറിച്ചിലിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ വീട്ടില്‍ തന്നെ പരിഹരിക്കാമെന്നും നോക്കാം.
ഏകദേശം 50% മുതിര്‍ന്ന ആളുകളിലും താരന്‍ കാണപ്പെടുന്നു എന്നാണ് കണക്കുകള്‍. സെബോറിക് ഡെര്‍മറ്റൈറ്റിസ് എന്ന അവസ്ഥയാണിത്. തലയിലും മറ്റു ശരീരചര്‍മ്മത്തിലും ചൊറിച്ചിലും വെള്ള പൊടികള്‍ അടര്‍ന്നു വീഴുന്നതുമാണ് ലക്ഷണം.യഥാര്‍ത്ഥത്തില്‍ എന്താണ് ഇത്തരം അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് അറിയില്ലെങ്കിലും മലേസിയ എന്ന യീസ്റ്റ് വളര്‍ച്ചയാണ് ഇതിന് കാരണമായി കാണുന്നത്.
ആന്റി ഡാന്‍ഡ്രഫ് ഷാംപൂകളെയാണ് താരന്‍ നിയന്ത്രിക്കാനായി എല്ലാവരും ആശ്രയിക്കുന്നത്.താരന്‍ നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ വീട്ടില്‍ തന്നെ ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ടീ ട്രീ ഓയിലിന്റെ ആന്റി ഫംഗല്‍ ഗുണം താരനെ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്നു.നാലാഴ്ച തുടര്‍ച്ചയായി ദിവസവും ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നവരില്‍ താരന്‍ നിയന്ത്രിതമായതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എങ്ങനെ ഉപയോഗിക്കാം : ഷാംപൂവിനൊപ്പം ഒരു ടീസ്പൂണ്‍ ടീ ട്രീ ഓയില്‍ ചേര്‍ത്ത് ആഴ്ചയില്‍ 2-3 ദിവസം മുടി കഴുകാം.
1-8.സിനിയോള്‍, യൂക്കാലിപ്റ്റസില്‍ അടങ്ങിയിരിക്കുന്ന നാച്ചുറന്‍ കോംപൗണ്ട് താരന്‍ നിയന്ത്രിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം : സാധാരണ ഉപയോഗിക്കുന്ന ഷാംപൂവില്‍ 10 തുള്ളി യൂക്കാലി ഓയില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. കഴുകി കളയും മുമ്പ് കുറച്ച് സമയം വയ്ക്കണം.
വേപ്പ് എക്‌സ്ട്രാക്ടുകള്‍ താരന് കാരണമാകുന്ന ഫംഗസുകളെ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് റിസര്‍ച്ചുകള്‍ സൂചിപ്പിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം : വെള്ളത്തില്‍ വേപ്പില ഇട്ട് തിളപ്പിക്കുക. ഇത് തണുക്കാന്‍ അനുവദിക്കുക. മുടി കഴുകാനായി ഈ വെള്ളം ഉപയോഗിക്കാം. അല്ലെങ്കില്‍ ഷാംപൂവിനൊപ്പം ഒരു ടീസ്പൂണ്‍ നീം എക്‌സ്ട്രാക്ട് ചേര്‍ക്കാം.
തേനിനും ആന്റി ഫംഗല്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇവ താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
സോറിയാസിസ് എന്നത് കുറേ കാലം നില്‍ക്കുന്ന ചര്‍മ്മരോഗമാണ്. ഈ രോഗം തലയില്‍ മാത്രമല്ല, കൈമുട്ടുകളേയും കാല്‍ മുട്ടുകളേയും ഉള്ളം കൈ, പുറം, കാല്‍പാദം ഇവിടങ്ങളേയും ബാധിക്കും. നമ്മുടെ രോഗപ്രതിരോധ ശേഷിയുടെ പ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നവയാണിത്. സ്ട്രസ്, ഇന്‍ഫക്ഷന്‍സ്, ഡ്രൈ സ്‌കിന്‍ ,ചില മരുന്നുകള്‍ ഇവയും കാരണമാകാം. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചുള്ള ചികിത്സയാണ് ഇത്തരം അവസ്ഥയില്‍ നല്ലത്. കൂടാതെ നാടന്‍ മാര്‍ഗ്ഗങ്ങളായ കറ്റാര്‍വാഴ, മഞ്ഞള്‍, തേന്‍, ധ്യാനം ഇവയും പരീക്ഷിക്കാം.
പേന്‍ എന്ന പാരസൈറ്റ് മൂലമുള്ള ചൊറിച്ചിലിന് പരിഹാരമായി വേപ്പ്, പെട്രോളിയം ജെല്ലി, ടീട്രീ ഓയില്‍ എന്നിവ ഉപയോഗിക്കാം.
ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ടീ ട്രീ ഓയില്‍ ഉപകാരപ്രദമാണ്.