ആര്യവേപ്പ് എന്ന സർവ്വരോ​ഗനിവാരിണി

NewsDesk
ആര്യവേപ്പ് എന്ന സർവ്വരോ​ഗനിവാരിണി

സർവ്വരോ​ഗനിവാരിണി അഥവ എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്ന് എന്ന പേരിൽ ആയുർവേദത്തിൽ അറിയപ്പെടുന്ന ഔഷധവൃക്ഷമാണ് ആര്യവേപ്പ്. ഈ വൃക്ഷത്തിന്റെ ഒട്ടുമിക്ക ഭാ​ഗങ്ങളും ഉപകാരപ്രദമാണ്. വിത്തുകൾ, ഇല, പൂവ്, വൃക്ഷത്തിന്റെ തോല് എല്ലാം തന്നെ ഉപയോ​ഗിക്കുന്നു. ആര്യവേപ്പിന്റെ പ്രധാന ​ഗുണങ്ങൾ പരിചയപ്പെടാം.

ആന്റി ഏജിം​ഗ് , പ്രൊട്ടക്ടീവ് ആന്റി ഓക്സിഡന്റുകൾ

ക്വർസർട്ടിൻ, നിംപോളൈഡ് തുടങ്ങിയ ശക്തിയേറിയ ആന്റി ഓക്സിഡന്റുകൾ ആര്യവേപ്പിലയിൽ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളുടെ ഹാനികരമായ പ്രവൃത്തികളിൽ നിന്നും സംരക്ഷണമേകുന്നു. ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകൾ ഡിഎൻഎ ഡാമേജ് ചെയ്ത് ഡയബറ്റീസ്, ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങൾ, ക്യാൻസർ എന്നിവയ്ക്ക് കാരണമാകുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു

ഡയബറ്റീസ് പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ വളരെയധികമാണ്. ആര്യവേപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഏറെ പ്രയോജനകരമാണെന്നാണ് പഠനങ്ങൾ.

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു

കൂടിയ രക്തസമ്മർദ്ദം ജീവന് തന്നെ ഭീഷണിയായേക്കാനിടയുണ്ട്. കിഡ്നി, ഹൃദയം എന്നിവയുടെ സാധാരണ പ്രവർത്തനത്തെ ഉയർന്ന രക്തസമ്മർദ്ദം കാര്യമായി ബാധിക്കും. വേപ്പില രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുന്നതാണ് പഠനങ്ങൾ പറയുന്നു. 

കരളിന് സംരക്ഷണമേകുന്നു

ശരീരത്തിലെ വിഷാംശത്തെ ഒഴിവാക്കാൻ സഹായിക്കുന്ന എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവയവമാണ് കരൾ. എന്നാൽ ചില കെമിക്കലുകളും സാധാരണ മരുന്നുകൾ വരെ കരളിനെ ബാധിക്കാനിടയുണ്ട്. ഇവിടെയാണ് വേപ്പില സഹായിക്കുന്നത്. പഠനങ്ങളനുസരിച്ച് പാരസെറ്റാമോൾ പോലുളള മരുന്നുകൾ കരളിനുണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേപ്പില സഹായിക്കുന്നു. 

അൾസറിന് പരിഹാരമാകുന്നു

കുടലിനുണ്ടാവുന്ന അൾസർ മാരക വേദനയുള്ളതാണ്. നെഞ്ചെരിച്ചിൽ, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങളോടെയാവും ഇവ വരിക. എന്നാൽ ഇത്തരമൊരവസ്ഥയിൽ നിന്നും രക്ഷയേകാൻ ആര്യവേപ്പിനാവും. വേപ്പിൻ പട്ടയിൽ നിന്നെടുക്കുന്ന നീര് ​ഗാസ്ട്രിക് ആസിഡ് ഉണ്ടാവുന്നതിനെ 77%ത്തോളം കുറയ്ക്കും. വേപ്പിൻ പട്ടയിലടങ്ങിയിരിക്കുന്ന ​ഗ്ലൈകോസൈഡ് ആണ് വേപ്പിന്റെ ആന്റി അൾസർ ​​ഗുണത്തിന് കാരണമാവുന്നത്. 

പല്ലിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം

ടൂത്ത് ബ്രഷുകൾ വ്യാപകമല്ലാത്ത കാലത്ത് പല്ലുകൾ വൃത്തിയാക്കുന്നതിന് ഉപയോ​ഗിച്ചിരുന്നത് വേപ്പിൻ തണ്ടായിരുന്നു. 

ഫം​ഗസുമൂലമുള്ള ചർമ്മരോ​ഗങ്ങൾക്കെതിരെ പോരാടുന്നു

പലതരത്തിലുള്ള ചർമ്മരോ​ഗങ്ങൾക്കെതിരെയും വേപ്പ് ഉപയോ​ഗിച്ചിരുന്നു. ആന്റി ഫം​ഗൽ, ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ഇതിന് സഹായിക്കുന്നു. 

ഇവയ്ക്ക് പുറമെ താരൻ, സൊറിയാസിസ്, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾക്ക് പരി​ഹാരമായും, കൊതുകുകളെ തുരത്തുന്നതിന് വേപ്പില ​വളരെ പ്രയോജനകരമാണ്. 

വേപ്പില ഉണക്കി പൊടിച്ചോ, പച്ചയ്ക്കരച്ചു തന്നെയോ ഉപയോ​ഗിക്കാം. 
 

health benefits of neem

RECOMMENDED FOR YOU: