കുഞ്ഞിനെ മുലയൂട്ടുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമെന്ന് പഠനങ്ങള്‍.അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനും , കുഞ്ഞുങ്ങളില്‍ ആസ്തമ, ക്യാന്‍സര്‍ തുടങ്ങിയ അസുഖ സാധ്യത ഇല്ലാതാക്കാനും, കുഞ്ഞുങ്ങളെ വൈറസ്, ബാക്ടീരിയ തുടങ്ങിയ അണുക്കളുമായി പോരാടാനും മുലയൂട്ടല്‍ സഹായിക്കുന്നു. ആദ്യത്തെ ആറുമാസം വരെ മുലപ്പാല്‍ കുടിച്ചുവളരുന്ന കുഞ്ഞുങ്ങളില്‍ ചെവിക്കുണ്ടാകുന്ന ഇന്‍ഫക്ഷനുകളും, ശ്വാസകോശ സംബന്ധമായ രോഗങ്ങളും കുറവായിരിക്കും. വേള്‍ഡ് ഹെല്‍ത്ത്് ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എല്ലാ കുട്ടികളേയും പ്രസവിച്ച ഉടന്‍ മുതല്‍ രണ്ട് വര്‍ഷം വരെയെങ്കിലും മുലപ്പാല്‍ കൊടുക്കണമെന്നാണ്.
ന്യൂട്രീഷന്‍ 2018 മീറ്റിംഗില്‍ ങ്ങനെയാണ് മുലയൂട്ടല്‍ അമ്മയെയും കുഞ്ഞിനേയും ആരോഗ്യപരമായി സഹായിക്കുന്നതെന്ന പഠനങ്ങളിലെ കണ്ടെത്തലുകള്‍ വിശദീകരിച്ചു.
ബ്രിഗ്ഹാം, വുമന്‍സ് ഹോസ്പിറ്റല്‍, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവര്‍ നടത്തിയ പഠനത്തില്‍ മുലയൂട്ടല്‍ അമ്മമാരില്‍ ടൈപ്പ് 2 ഡയബറ്റീസിനുള്ള സാധ്യത കുറയ്ക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 20വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ കുറേകാലയളവില്‍ മുലയൂട്ടുന്നത് അമ്മമാരില്‍ ഗര്‍ഭിണിയായിരിക്കേ ഉണ്ടാവുന്ന ഡയബറ്റീസ് പിന്നീട് ഡയബറ്റീസ് 2വിനുള്ള സാധ്യത ഇല്ലാതാക്കുന്നു.
ടെക്‌സാസില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് മുലയൂട്ടുന്നത് അമ്മമാരില്‍ മെറ്റബോളിക് റിലേറ്റഡ് അസുഖങ്ങള്‍ കുറയ്ക്കുമെന്നാണ്. മെറ്റബോളിക് അസുഖങ്ങള്‍ ഹൃദയാരോഗ്യത്തേയും ബാധിക്കും. മുലപ്പാല്‍ കുട്ടികളില്‍ അമിതവണ്ണം ഇല്ലാതാക്കാനും സഹായിക്കും. പെട്ടെന്ന് ചെറിയ പ്രായത്തില്‍ വണ്ണം വയ്ക്കുന്നത് പിന്നീടുള്ള ജീവിതത്തില്‍ അമിതവണ്ണത്തിന് കാരണമായേക്കാം.