മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന സുന്ദരമായ ജ്യൂസിയായ മുന്തിരി തികച്ചും നിരുപദ്രവകാരിയാണെന്ന് തോന്നുമെങ്കിലും അസുഖകരമായ സത്യം ഇതാണ് ; ആ തിളക്കമുള്ള തൊലികളില്‍ പലപ്പോഴും കീടനാശിനിയുടെ അവശിഷ്ടങ്ങളും മെഴുക് ആവരണവും മറഞ്ഞിരിക്കുന്ന അഴുക്ക് എന്നിവയും അടങ്ങിയിട്ടുണ്ടാവും.
കുലകളായി വളരുന്നതിനാലും നേര്‍ത്തതും അതിലോലവുമായ തൊലി ഉള്ളതിനാലും അവ രാസവസ്തുക്കളേയും പൊടിയെയും എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ടാപ്പിനടിയില്‍ പിടിച്ച് പെട്ടെന്ന് കഴുകിയെടുക്കുന്നതുമാത്രം എല്ലായ്‌പ്പോഴും പര്യാപ്തമായിരിക്കില്ല.
വിലകൂടിയ സ്‌പ്രേകളോ ഫ്രൂട്ട് വാഷറുകളോ വേണമെന്നില്ല മുന്തിരി വൃത്തിയാക്കാന്‍ എന്നതാണ് നല്ല കാര്യം. അടുക്കളയില്‍ തന്നെയുള്ള വസ്തുകള്‍ ഉപയോഗിച്ച് തന്നെ മുന്തിരി വൃത്തിയാക്കിയെടുക്കാവുന്നതാണ്.
ഇതിനായുള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.
എന്തുകൊണ്ടാണ് മുന്തിരിയില്‍ മറ്റു ഫലങ്ങളേക്കാള്‍ കൂടുതല്‍ കീടനാശിനികള്‍ അടിയുന്നത്
കൃഷിക്കിടയില്‍ ഇടയ്ക്കിടെ കീടനാശിനി പ്രയോഗിക്കുന്ന ഒരു ഫലമാണ് മുന്തിരി. വേഗം തന്നെ പ്രാണികള്‍, ഫംഗസുകള്‍ എന്നിവയെ ആകര്‍ഷിക്കുന്നവയാണ് മുന്തിരി. അതുകൊണ്ട് തന്നെ കര്‍ഷകര്‍ ഇവയെ സംരക്ഷിക്കുന്നതിന് കൂടുതല്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു.
മുന്തിരിയുടെ അടുത്തടുത്തുള്ള പാ്ക്കിംഗും ചെറിയ വിള്ളലുകളും നേര്‍ത്ത തൊലിയും കെമിക്കലുകള്‍ ഇതില്‍ പറ്റി പിടിച്ചിരിക്കാന്‍ കാരണമാകുന്നു. ഇത്തരം കെമിക്കലുകള്‍ വെള്ളത്തില്‍ കഴുക്കി കളയാനാവില്ല. അതുകൊണ്ട് തന്നെ ശരിയായ രീതിയില്‍ മുന്തിരി വൃത്തിയാ്‌ക്കേണ്ട്ത അത്യാവശ്യമാണ്.
1. ആദ്യം തന്നെ റണ്ണിംഗ് വെള്ളത്തില്‍ കഴുകി എടുക്കുക
ഏതെങ്കിലും സൊല്യൂഷനുകള്‍ ഉപയോഗിക്കുന്നതിനുമുമ്പായി മുന്തിരിക്കുലകള്‍ വെള്ളത്തില്‍ നന്നായി കഴുകി എടുക്കാം.
വലിയ ഒരു ബൗളില്‍ മുന്തിരി എടുത്ത് 20-30 സെക്കന്റ് നേരം തണുത്ത റണ്ണിംഗ് വെ്ള്ളത്തില്‍ ഉരച്ച് കഴുകിയെടുക്കാം.
അധികം പറ്റിപിടിക്കാത്ത പൊടിയും അഴുക്കും മറ്റും കളയാന്‍ ഇത് സഹായിക്കും.
എന്നാല്‍ ഈ സ്്‌റ്റെപ്പ് മാത്രം എല്ലാ കീടനാശിനികളും ഇല്ലാതാക്കില്ല.
2. കീടനാശിനികള്‍ വിഘടിപ്പിക്കുന്നതിനായ ബേക്കിംഗ് സോഡ ലായനിയില്‍ മുന്തിരി ഇട്ടുവയ്ക്കാം
മുന്തിരിക്കുലകള്‍ വൃത്തിയാക്കുന്നതിന് ശാസ്ത്രീയമായുള്ള ഏറ്റവും ഫലപ്രദമായ മാര്‍്ഗ്ഗമിതാണ്.
ബേക്കിംഗ് സോഡ വളരെ സാധാരണയായുള്ള പല കീടനാശിനികളും നശിപ്പിക്കാന്‍ സഹായിക്കും.
എങ്ങനെ ചെയ്യാം
ബേക്കിംഗ് സോഡയുടെ ക്ഷാരസ്വഭാവം കീടനാശിനി അവശിഷ്ടങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് മുന്തിരിയുടെ തൊലിയില്‍ നിന്നും അവയെ അയവുവരുത്തുന്നു.
കുതിര്‍ത്തതിനുശേഷം, മുന്തിരി മൃദുവായി തടവി ശുദ്ധമായ വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക.
3. ചെറിയ കീടങ്ങളേയും ബാക്ടീരിയകളും ഇല്ലാതാക്കാന്‍ വിനഗര്‍ വാഷ് ചെയ്യാം
വിനഗര്‍ ആണ് മുന്തിരി വൃത്തിയാക്കുന്നതിന് ഉപയോഗിക്കാവുന്ന മറ്റൊരു നല്ല മാര്‍ഗ്ഗം. ഇത് കീടനാശിനി ഇല്ലാതാക്കുക മാത്രമല്ല ബാക്ടീരിയകളേയും മറ്റു കീടങ്ങളേയും ഇല്ലാതാക്കും.
നേരിയ അസിഡിറ്റി മുന്തിരിയെ വൃത്തിയാക്കിയെടുക്കുന്നു. രുചിയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. നന്നായി കഴുകി എടുത്താല്‍ വിനഗര്‍ മണം പൂര്‍ണമായും മാറും.
4. കഴുകിയെടുത്ത ശേഷം മുന്തിരി വൃത്തിയായി തുടച്ചെടുത്ത വയ്ക്കാം
വൃത്തിയാക്കുന്നത് വെള്ളത്തിലെടുത്ത് വയക്കുന്നതോടെ അവസാനിക്കുന്നില്ല. കഴുകി കളഞ്ഞ ശേഷം ഓരോ കുലയുമെടുത്ത്് നല്ല തുണി ഉപയോഗിച്ച തുടച്ചെടുക്കാം. അവശേഷിക്കുന്ന അഴുക്കും ഇത്തരത്തില്‍ വൃത്തിയാക്കുമ്പോള്‍ ഇല്ലാതാകുന്നു. അതിന് ശേഷം കിച്ചന്‍ ടവലിലോ മറ്റോ വച്ച് ഉണക്കിയെടുക്കാം.
വെള്ളം ഒഴിവാക്കിയെടുക്കുന്ന മുന്തിരികള്‍ ഫ്രിഡ്ജില്‍ ദീര്‍ഘനാള്‍ കേടാകാതിരിക്കും.
വൃത്തിയാക്കിയെടുത്ത മുന്തിരി സുരക്ഷിതമായി സൂക്ഷിക്കാം
വൃത്തിയാക്കി കഴിഞ്ഞാല്‍ മുന്തിരി എങ്ങനെ സുക്ഷിച്ചുവയ്ക്കുന്നതെന്നതിലാണ് കാര്യം.
മുന്തിരി കഴുകി ഒരുപാട് നേരം വെള്ളത്തില്‍ സൂക്ഷിക്കാതിരിക്കുക. ഈര്‍പ്പം ബാക്ടീരിയ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. കഴിക്കാനെടുക്കുന്ന ഭാഗം മാത്രം കഴുകിയെടുക്കുകയുമാവാം.