ആപ്പിള്‍ vs വാഴപ്പഴം : ഏതിലാണ് കൂടുതല്‍ പോഷകമടങ്ങിയിരിക്കുന്നത്?

NewsDesk
ആപ്പിള്‍ vs വാഴപ്പഴം : ഏതിലാണ് കൂടുതല്‍ പോഷകമടങ്ങിയിരിക്കുന്നത്?

പഴങ്ങളുടെ കാര്യമെടുക്കുമ്പോള്‍ ആപ്പിളും വാഴപ്പഴവും ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന പഴങ്ങളില്‍പ്പെടുന്നവയാണ്. പോഷകത്തിന്റെ കാര്യത്തില്‍ രണ്ടും ന്യൂട്രിയന്‍സ് ധാരാളം അടങ്ങിയവയുമാണ്. 

ആപ്പിളിന്റെ ന്യൂട്രീഷന്‍ വാല്യു

യുഎസ്ഡിഎ ഡാറ്റ അനുസരിച്ച് മീഡിയം വലുപ്പത്തിലുള്ള ആപ്പിളില്‍ - 182ഗ്രാം 94 കലോറിയും, 25.1ഗ്രാം കാര്‍ബ്‌സസും, 18.9ഗ്രാം പഞ്ചസാരയും, 4.37ഗ്രാം ഡയറ്ററി ഫൈബറും, 0.473ഗ്രാം പ്രോട്ടീന്‍, 4.6മിഗ്രാം വിറ്റാമിന്‍ സി, 107മിഗ്രാം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.

ആപ്പിളിന്റെ ആരോഗ്യഗുണങ്ങള്‍

പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നതാണ് ആപ്പിള്‍. ആപ്പിള്‍ ഫൈറ്റോകെമിക്കല്‍സ് ആന്റ് ദെയര്‍ ഹെല്‍ത്ത് ബെനിഫിറ്റ്‌സ് എന്ന പഠനപ്രകാരം ഫൈറ്റോകെമിക്കലുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് ആപ്പിളില്‍. എപ്പിഡെമിയോളജികല്‍ പഠനങ്ങളനുസരിച്ച് ആപ്പിള്‍ ഉപയോഗിക്കുന്നത് ചിലതരം ക്യാന്‍സറുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസസ്, ആസ്തമ, ഡയബറ്റീസ് എന്നിവയുടെ റിസ്‌ക് കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. കൊളസ്്‌ട്രോള്‍ കുറയ്ക്കുന്നതിന്, ലിപിഡ് ഓക്‌സേഡേഷന്‍ കുറയ്ക്കാന്‍, ക്യാന്‍സര്ഡ സെല്‍ പ്രോലിഫിറേഷന്‍ തടയുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ആപ്പിളുകളില്‍ അടങ്ങിയിരിക്കുന്നതായിന ലബോറട്ടറി പഠനങ്ങള്‍ പറയുന്നു. ദഹനത്തിന് സഹായിക്കുന്ന കുറഞ്ഞ കലോറിയുള്ള ലഘുഭക്ഷണവുമാണ് ആപ്പിള്‍. ക്വര്‍സെറ്റിന്‍ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റടങ്ങിയ ആപ്പിള്‍ ക്രോണിക് ഡിസീസുകളെ തീവ്രത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

വാഴപ്പഴത്തിലെ പോഷകങ്ങള്‍

യുഎസ്ഡിഎ കണക്കനുസരിച്ച് 100ഗ്രാം പഴുത്ത വാഴപ്പഴത്തില്‍ 89കലോറി , 0.33ഗ്രാം കൊഴുപ്പ്, 0മിഗ്രാം കൊളസ്്‌ട്രോള്‍, 1മിഗ്രാം സോഡിയം, 22.80ഗ്രാം കാര്‍ബ്‌സ്, 2.60ഗ്രാം ഡയറ്ററി ഫൈബര്‍, 1.09ഗ്രാം പ്രോട്ടീന്‍, 358മിഗ്രാം പൊട്ടാസ്യം എന്നിവയടങ്ങിയിരിക്കുന്നു.

വാഴപ്പഴത്തിന്റെ ഗുണങ്ങള്‍

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം. രക്തസമ്മര്‍ദ്ദം റെഗുലേറ്റ് ചെയ്യുന്നതിനു, മസില്‍ ഫക്ഷനുകളെയും സഹായിക്കുന്നു. വാഴപ്പഴത്തിലടങ്ങിയിരിക്കുന്ന നാച്ചുറല്‍ ഷുഗര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഇതിനെ ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്റ് ആക്കുന്നു. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണത്തിനും പ്രീ വര്‍ക്ക് ഔട്ട് ഭക്ഷണമായും വാഴപ്പഴം കഴിക്കാവുന്നതാണ്. വിറ്റാമിന്‍ ബി6 തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. സെറോട്ടോണിന്‍ ഉത്പാദനം പ്രൊമോട്ട് ചെയത്് മൂഡി റെഗുലേഷനും ഇത് സഹായിക്കുന്നു. ശരീരത്തെ ഹൈഡ്രേറ്റഡ് ആക്കാനും കോശങ്ങളെ ഓക്‌സിഡേറ്റിവ് സ്ര്‌ടെസില്‍ നിന്നും സംരക്ഷിക്കുന്നതിന്നും വാഴപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.

വാഴപ്പഴം കാര്‍ബോഹൈഡ്രേറ്റുകള്‍, ഡയറ്ററി ഫൈബര്‍, പ്രോട്ടീനുകള്‍, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യ, കരോട്ടിനോയിഡ്‌സ്, ഫ്‌ളവനോയിഡുകള്‍, വിറ്റാമിന്‍ സി, ഇ, ഫൈറ്റോസ്റ്റിറോള്‍സ്, ഗാലോകാറ്റെചിന്‍,കാറ്റെചിന്‍, മറ്റു പോളിഫിനോളുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ്. പഴത്തൊലിയിലുംം ധാരാളം ഫൈബറും, പ്രോട്ടീനും, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും, പൊട്ടാസ്യം, കരോട്ടിനോയിഡുകള്‍, വിറ്റാമിന്‍ സി, ഇ, ഗാലോ കാറ്റെചിന്‍, കാറ്റെചിന്‍, മറ്റു പോളിഫിനോളുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു


പോഷകത്തിലെ പ്രധാന വ്യത്യാസം

വിദഗ്ദാഭിപ്രായത്തില്‍ ആപ്പിളും വാഴപ്പഴവും താരതമ്യപ്പെടുത്തുമ്പോള്‍ , രണ്ടിനും അതിന്റേതായ ശക്തികളുണ്ട്. ആപ്പിള്‍ കൂടുതല്‍ ഫൈബറും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതാണ്. ദഹനത്തിനും ദീര്‍ഘകാല അസുഖങ്ങളെ തടയുന്നതിനും സഹായിക്കുന്നു. എന്നാല്‍ വാഴപ്പഴത്തിലെ പൊട്ടാസ്യവും വേഗത്തില്‍ ലഭിക്കുന്ന എനര്‍ജിയും ഇതിനെ ആക്ടീവായിട്ടുള്ളവര്‍ക്ക് ഗുണകരമാക്കുന്നു. കലോറി കണക്കില്‍ വാഴപ്പഴംഎനര്‍ജി കൂടുതല്‍ നല്‍കുന്നു. കലോറി ഇന്‍ടേക്ക് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പിളാണ് നല്ലത്. 

നിത്യവും ഉപയോഗിക്കേണ്ടതുണ്ടോ?

ബാലന്‍സ്ഡ് ഡയറ്റിന്റെ ഭാഗമായി വാഴപ്പഴവും ആപ്പിളും നിത്യവും ഉപയോഗിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റും ഡയറ്റീഷനുമായ തന്യ എസ് കപൂര്‍ പറയുന്നത്. ഓരോരുത്തരുടേയും ആവശ്യവും ജീവിതരീതിയുമനുസരിച്ച് എത്ര ഉപയോഗിക്കണമെന്നുള്ളത് വ്യത്യസ്തമായിരിക്കും. ദഹനം കൂട്ടുക,ഭാരം നിയന്ത്രിക്കുക, ആന്റിഓക്‌സിഡന്റുകള്‍, എന്നിവയാണ് ലക്ഷ്യമെങ്കില്‍ ആപ്പിള്‍ ഉപയോഗിക്കാം. അത്‌ലറ്റോ വ്യായാമം ചെയ്യുന്നവരോ ആണെങ്കില്‍ ഊര്‍ജ്ജത്തിന് ആവശ്യം വരാം. ഇവര്‍ക്ക് വാഴപ്പഴമായിരിക്കും നല്ലത്.

ആപ്പിള്‍ സിന്നമണ്‍ ഓട്ട്മീല്‍ ബേക്ക് , ആപ്പിള്‍ ക്യാരറ്റ് സാലഡ്, ബേക്ക്ഡ് ആപ്പിള്‍ ഡെസേര്‍ട്ട് എന്നീ രീതിയിലൊക്കെ ആപ്പിളുപയോഗിക്കാം. ബനാന പീനട്ട ബട്ടര്‍ ടോസ്റ്റഅ, ബനാന ഷേയ്ക്ക്, ബനാന ഓട്‌സ് പുഡ്ഡിംഗ് എന്നിവയുമുണ്ട്.

 
apple vs banana : which one has more nutrients?

RECOMMENDED FOR YOU: