ആപ്പിള്‍ വരുന്ന മാസങ്ങളില്‍ തന്നെ അതിന്റെ വില കുറഞ്ഞ മോഡലായ ഐഫോണ്‍ എസ് ഇ ബംഗളൂരുവിലെ ഫാക്ടറിയില്‍ അസംബിള്‍ ചെയ്തു തുടങ്ങും. ആപ്പിളിന്റെ തായ് വാനിലെ മാന്യുഫാക്ചറിംഗ് പാര്‍ട്ട്‌നര്‍ വിസ്‌ട്രോണ്‍ കോര്‍പ്പ് ബംഗളൂരുവില്‍ ഐഫോണ്‍ അസംബ്ലിംഗ് യൂണിറ്റ് തുടങ്ങിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന മൊബൈല്‍ മാര്‍ക്കറ്റിനെ കൈപിടിയിലൊതുക്കുക എന്ന ഉദ്ദേശമാണ് ആപ്പിളിന്റേത്.ആപ്പിളിന്റെ വിലയാണ് ഇതിനുള്ള പ്രധാന പ്രശ്‌നം. പ്രാദേശികമായി ഉത്പാദനം തുടങ്ങുന്നതോടെ കുറഞ്ഞ വിലയ്ക്ക് ഫോണ്‍ ലഭ്യമാക്കാനാകുമെന്നാണ് ആപ്പിള്‍ കരുതുന്നത്. നികുതി സംബന്ധിച്ച കാര്യങ്ങളില്‍ ആപ്പിള്‍ ഇന്ത്യന്‍ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു.
സാംസങ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡ്, ചൈനീസ് കമ്പനികളായ ഷവോമി, വിവോ തുടങ്ങിയവയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റ് കയ്യടക്കിയിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണുകളെല്ലാം തന്നെ 15000 രൂപയ്ക്ക് താഴെ വിലയില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നുണ്ട്.
എന്നാല്‍ ഐഫോണിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഐഫോണ്‍ എസ് ഇ ആമസോണിന്റെ ഇന്ത്യന്‍ സൈറ്റില്‍ 28433 രൂപയാണ് വില.