മെസേജ്‌ ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്ട്‌സ്‌ആപ്പ്‌

NewsDesk
മെസേജ്‌ ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്ട്‌സ്‌ആപ്പ്‌

80 രാജ്യങ്ങളില്‍ നിന്നായി 3 ബില്ല്യണിലധികം ഉപഭോക്താക്കളുണ്ട്‌ വാട്ട്‌സ്‌ ആപ്പിന്‌. ഏത്‌ രാജ്യക്കാരോ ഭാഷാക്കാരോ ആയാലും അവര്‍ തമ്മില്ലുള്ള കണക്ഷന്‍ നിലനിര്‍ത്തുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്‌ വാട്ട്‌സ്‌ ആപ്പ്‌. ഭാഷയുടെ അതിര്‍വരമ്പില്ലാതെ ഏത്‌ ആളുകളുമായും ചാറ്റ്‌ ചെയ്യുന്നതിന്‌ ഈ സംവിധാനത്തിലൂടെ സാധിക്കും. പേര്‌ പോലെ തന്നെ ഭാഷകള്‍ തത്സമയം തര്‍ജ്ജമ ചെയ്യുന്നതിനുള്ള ഫീച്ചറാണിത്‌.

വ്യത്യസ്‌ത ഭാഷയിലുള്ള മെസേജ്‌ ലഭിച്ചാല്‍ ഉപഭോക്താവിന്‌ മെസേജില്‍ ലോംഗ്‌ പ്രസ്‌ ചെയ്‌ത്‌ ട്രാന്‍സ്ലേറ്റ്‌ എന്ന്‌ സെല്‌കട്‌ ചെയ്യാം. ഏത്‌ ഭാഷയില്‍ നിന്നും ഏതിലേക്കാണ്‌ ട്രാന്‍സ്ലേറ്റ്‌ ചെയ്യേണ്ടതെന്ന്‌ തിരഞ്ഞെടുക്കാം. ഇത്‌ പിന്നീടുള്ള ഉപയോഗത്തിന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തു വക്കുകയും ചെയ്യാം. 1:1 ചാറ്റുകള്‍, ഗ്രൂപ്പുകള്‍, ചാനല്‍ അപ്‌ഡേറ്റിലും ലഭ്യമാകും.

ആന്‍ഡ്രോയിഡ്‌ ഉപയോക്താക്കള്‍ക്ക്‌ ഒരു ചാറ്റ്‌ ത്രഡില്‍ ഓട്ടോമാറ്റിക്‌ ട്രാന്‍സ്ലേഷന്‌ ഓണാക്കി വയ്‌ക്കാനുള്ള സൗകര്യവും ലഭ്യമാണ്‌. ആ കണ്‍വര്‍സേഷനിലെ മൊത്തം ഇന്‍കമിംഗ്‌ മെസേജുകളും ഇതോടെ ട്രാന്‍സ്ലേറ്റ്‌ ചെയ്യപ്പെടും.

മെസേജ്‌ ട്രാന്‍സ്ലേഷന്‌ ചാറ്റുകളുടെ സ്വകാര്യത മാനിച്ചുകൊണ്ട്‌ രൂപവത്‌കരിച്ചിരിക്കുന്നതിനാല്‍ തന്നെ ട്രാന്‍സ്ലേഷനുകള്‍ ഓരോരുത്തരുടേയും ഉപകരണങ്ങളിലാണ്‌ നടക്കുക. വാട്ട്‌സ്‌ ആപ്പിന്‌ ഇത്‌ കാണാനാവില്ല.

തിരഞ്ഞെടുക്കപ്പെട്ട ഭാഷകളാണ്‌ തുടക്കത്തില്‍ ലഭ്യമാവുക. ആന്‍ഡ്രോയിഡ്‌ യുസേഴ്‌സിന്‌ ആറ്‌ ഭാഷകള്‍ ലഭിക്കും : ഇംഗ്ലീഷ്‌, സ്‌പാനിഷ്‌., ഹിന്ദി, പോര്‍ച്ചുഗീസ്‌, റഷ്യന്‍, അറബിക്‌. ഐഫോണില്‍ 19ലധികം ഭാഷകള്‍ ലഭ്യമാകും.

Read more topics: whatsapp,message, translation
Introducing Message Translations feature in whatsapp

RECOMMENDED FOR YOU: