കോഴിക്കോട്: രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വിപണിയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താനും സാധ്യതകള്‍ തുറന്നു കാണിക്കുന്നതിനുമായി ദിഘോഗേ തോ ബിഘോഗേ കാമ്പയിന് തുടക്കമായി. മൂന്ന് പരസ്യ വീഡിയോകള്‍ ഉള്‍പ്പെടുന്ന ഈ കാമ്പയിനിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി പാരമ്പര്യേതര വഴികള്‍ സ്വീകരിക്കുന്ന വ്യാപാരികളെയാണ് ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നത്.
വിശാലമായ ഉപഭോക്തൃ അടിത്തറ, പിന്‍ കോഡുകളിലെ 100ശതമാനം സേവനം, പതിനെട്ടോളം ആഗോള മാര്‍ക്കറ്റ് പ്ലെയ്‌സുകള്‍ തുടങ്ങി വ്യാപാരികള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ഈ പ്രചാരണത്തിലുണ്ട്. വീഡിയോയുടെ നിര്‍മാണവും ആശയവും എനോര്‍മസ് ബ്രാന്‍ഡ്സ് എല്‍എല്‍പിയുടേതാണ്. ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ചെറുകിട വ്യാപാരികള്‍ https://sell.amazon.in/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.